പ്രശസ്ത ഭജന്‍ ഗായകന് നരേന്ദ്ര ചഞ്ചല്‍ അന്തരിച്ചു; അനുശോചനമറിയിച്ച് പ്രധാനമന്ത്രി
Jan 22, 2021, 18:07 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 22.01.2021) പ്രശസ്ത ഭജന്‍ ഗായകന് നരേന്ദ്ര ചഞ്ചല്‍(80) അന്തരിച്ചു. കഴിഞ്ഞ മൂന്ന് മാസമായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കാരണം ചികിത്സയിലായിരുന്നു. ഡെല്‍ഹിയിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു അന്ത്യം.
നരേന്ദ്ര ചഞ്ചലിന്റെ മരണത്തില്‍ പ്രധാനമന്ത്രി മോദി, ക്രിക്കറ്റ് താരം ഹര്ഭജന് സിങ്, സൂഫി ഗായകന് മാസ്റ്റര്‍ സലീം തുടങ്ങിയവര്‍ ട്വിറ്ററിലൂടെ അനുശോചനമര്പിച്ചു.
കീര്‍ത്തനങ്ങള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും പുറമേ ബോബി, ആഞ്ചാനേ തുടങ്ങിയ നിരവധി ചിത്രങ്ങളിലും നരേന്ദ്ര ചഞ്ചല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ഫിലിം ഫെയര്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. അടുത്തിടെ നരേന്ദ്രചഞ്ചല് ആലപിച്ച കൊറോണ ഭജനും ഏറെ ശ്രദ്ധ നേടിയിരുന്നു.
നരേന്ദ്ര ചഞ്ചലിന്റെ മരണത്തില്‍ പ്രധാനമന്ത്രി മോദി, ക്രിക്കറ്റ് താരം ഹര്ഭജന് സിങ്, സൂഫി ഗായകന് മാസ്റ്റര്‍ സലീം തുടങ്ങിയവര്‍ ട്വിറ്ററിലൂടെ അനുശോചനമര്പിച്ചു.
Keywords: Narendra Chanchal, Popular Bhajan Singer, Dies. PM Tweets Condolences, New Delhi, News, Cinema, Singer, Prime Minister, Narendra Modi, Hospital, Treatment, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
