പ്രശസ്ത ഭജന്‍ ഗായകന്‍ നരേന്ദ്ര ചഞ്ചല്‍ അന്തരിച്ചു; അനുശോചനമറിയിച്ച് പ്രധാനമന്ത്രി

 


ന്യൂഡല്‍ഹി: (www.kvartha.com 22.01.2021) പ്രശസ്ത ഭജന്‍ ഗായകന്‍ നരേന്ദ്ര ചഞ്ചല്‍(80) അന്തരിച്ചു. കഴിഞ്ഞ മൂന്ന് മാസമായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കാരണം ചികിത്സയിലായിരുന്നു. ഡെല്‍ഹിയിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു അന്ത്യം. 

കീര്‍ത്തനങ്ങള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും പുറമേ ബോബി, ആഞ്ചാനേ തുടങ്ങിയ നിരവധി ചിത്രങ്ങളിലും നരേന്ദ്ര ചഞ്ചല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അടുത്തിടെ നരേന്ദ്രചഞ്ചല്‍ ആലപിച്ച കൊറോണ ഭജനും ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഭജന്‍ ഗായകന്‍ നരേന്ദ്ര ചഞ്ചല്‍ അന്തരിച്ചു; അനുശോചനമറിയിച്ച് പ്രധാനമന്ത്രി
നരേന്ദ്ര ചഞ്ചലിന്റെ മരണത്തില്‍ പ്രധാനമന്ത്രി മോദി, ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്, സൂഫി ഗായകന്‍ മാസ്റ്റര്‍ സലീം തുടങ്ങിയവര്‍ ട്വിറ്ററിലൂടെ അനുശോചനമര്‍പിച്ചു.

Keywords:  Narendra Chanchal, Popular Bhajan Singer, Dies. PM Tweets Condolences, New Delhi, News, Cinema, Singer, Prime Minister, Narendra Modi, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia