SWISS-TOWER 24/07/2023

സാമ്പത്തിക തര്‍ക്കം; നരഗാസുരന്റെ റിലീസ് മാറ്റിവെച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 27.08.2018) സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് നരഗാസുരന്റെ റിലീസ് മാറ്റിവെച്ചു. ധ്രുവങ്കള്‍ പതിനാറ് എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നരഗാസുരന്‍. അരവിന്ദ് സാമി, ഇന്ദ്രജിത്ത്, സുദീപ് കിഷന്‍, ശ്രേയ ശരണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണിത്.

ആഗസ്ത് 31 ന് ചിത്രം തിയേറ്ററില്‍ എത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ സെപ്തംബര്‍ 13ന് മാത്രമെ ചിത്രം റിലീസ് ചെയ്യൂ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

 സാമ്പത്തിക തര്‍ക്കം; നരഗാസുരന്റെ റിലീസ് മാറ്റിവെച്ചു

ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. 'വീണുപോയ പിശാചിന്റെ കഥ' എന്ന ടാഗ് ലൈനിലാണ് ചിത്രം ഇറങ്ങുന്നത്. ആദ്യചിത്രമായ 'ധ്രുവങ്കള്‍ പതിനാറ്' പോലെ സസ്‌പെന്‍സ് ത്രില്ലറായാണ് കാര്‍ത്തിക് നരഗാസുരനും ഒരുക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തെ വരവേല്‍ക്കാന്‍ ആരാധകര്‍ ഒരുങ്ങിക്കഴിഞ്ഞിരുന്നു. അതിനിടെയാണ് പുതിയ വാര്‍ത്ത.

 സാമ്പത്തിക തര്‍ക്കം; നരഗാസുരന്റെ റിലീസ് മാറ്റിവെച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Naragasooran Release Is Postponed Hitting Screens In September, Economic Crisis, News, Cinema, Released, Report, National, Entertainment.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia