ഒടിടിയ്ക്ക് നല്കിയാല് നാനിയുടെ ചിത്രങ്ങള്‍ക്ക് തീയറ്ററില്‍ പ്രദര്‍ശന വിലക്കേര്പെടുത്തുമെന്ന് ഫിലിം എക്സിബിറ്റേഴ്സ്; എങ്കില്‍ സിനിമ ചെയ്യുന്നത് നിര്‍ത്തുമെന്ന് തെന്നിന്ത്യന്‍ താരം
Sep 3, 2021, 13:21 IST
ചെന്നൈ: (www.kvartha.com 03.09.2021) തീയറ്റര്‍ പ്രദര്‍ശനം വിലക്കിയാല്‍ സിനിമ ചെയ്യുന്നത് നിര്‍ത്തുമെന്ന് തെന്നിന്ത്യന്‍ താരം നാനി. ഇനി വരുന്ന തന്റെ ചിത്രങ്ങള്‍ക്ക് തീയറ്ററില്‍ പ്രദര്‍ശനം വിലക്കിയാല്‍ സിനിമ ചെയ്യുന്നത് നിര്‍ത്തുമെന്ന് താരം അറിയിച്ചു. പ്രദര്‍ശന വിലക്കേര്പെടുത്തുമെന്ന് പറഞ്ഞ് ഫിലിം എക്സിബിറ്റേഴ്സേഴ്സ് രംഗത്തെത്തിയതിന് പിന്നാലെയാണ് താരം പ്രതികരിച്ചത്.
താരത്തിന്റെ 'ടക് ജഗദീഷ്' എന്ന ചിത്രം ഒ ടി ടിയ്ക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് ഫിലിം എക്സിബിറ്റേഴ്സ് നേരത്തെ രംഗത്തെത്തിയിരുന്നു. നാനിയുടെ മറ്റു ചിത്രങ്ങള്‍ക്ക് തീയറ്ററില്‍ പ്രദര്‍ശന വിലക്കേര്‍പ്പെടുത്തുമെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ വിശദീകരണവുമായി നാനി എത്തിയത്.
'അവരുടെ അവസ്ഥയില്‍ എനിക്ക് സഹതാപമുണ്ട്. അവര്‍ അങ്ങനെ പ്രതികരിക്കുന്നതില്‍ തെറ്റില്ല. തീയറ്റര്‍ റിലീസിന് തന്നെയാണ് എന്നും എന്റെ പ്രഥമ പരിഗണന. കാര്യങ്ങള്‍ എല്ലാം സാധാരണ രീതിയില്‍ ആയി, സിനിമകള്‍ തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തി തുടങ്ങുമ്പോള്‍ എന്റെ വരാനിരിക്കുന്ന സിനിമകളില്‍ ഏതെങ്കിലും ഒന്ന് തിയറ്റര്‍ റിലീസ് ഒഴിവാക്കുകയാണെങ്കില്‍, ഞാന്‍ സിനിമ ചെയ്യുന്നത് നിര്‍ത്തും. സിനിമയില്‍ നിന്ന് മാറി നില്ക്കും', എന്ന് നാനി വ്യക്തമാക്കി.
അതേസമയം, ഋതു വര്‍മയും ഐശ്വര്യ രാജേഷും നടിമാരായെത്തുന്ന ടക് ജഗദീഷിന്റെ ട്രെയ്ലര് പുറത്തിറങ്ങിയിട്ടുണ്ട്. ചിത്രം സെപ്റ്റംബര്‍ 10ന് ആമസോണ്‍ പ്രൈം വഴിയാണ് റിലീസിനെത്തുക. ഏപ്രില്‍ 16ന് തീയറ്റര്‍ റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ഒ ടി ടിയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രസാദാണ്. ജഗപതി ബാബു, നാസര്‍, രോഹിണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.