തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച് മലയാളികളുടെ പ്രിയതാരം നസ്രിയ നസീം; ചുവടുവെക്കുന്നത് യുവതാരം നാനിയോടൊപ്പം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 13.11.2020) മലയാളികളുടെ പ്രിയതാരം നസ്രിയ നസീം തെലുങ്ക് സിനിമയില്‍ ചുവടുവെക്കുന്നു. വിവേക് അത്രേയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവതാരം നാനിയോടൊപ്പമാണ് നസ്രിയയുടെ അരങ്ങേറ്റം. നാനിയും നസ്രിയയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. 
Aster mims 04/11/2022

ഈ ദീപാവലിക്ക് തെലുങ്ക് സിനിമാ കുടുംബത്തിലേക്ക് നമുക്ക് നസ്രിയയെ സ്വാഗതം ചെയ്യാം എന്നാണ് സംവിധായകന്‍ വിവേക് അത്രേയ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച് മലയാളികളുടെ പ്രിയതാരം നസ്രിയ നസീം; ചുവടുവെക്കുന്നത് യുവതാരം നാനിയോടൊപ്പം


മൈത്രി മൂവി മേക്കേര്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബര്‍ 21 ന് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തു വിടും.

മലയാളത്തില്‍ ഇറങ്ങിയ ട്രാന്‍സ് ആണ് നസ്രിയ ഒടുവില്‍ അഭിനയിച്ച സിനിമ. തമിഴില്‍ അറ്റ്ലി ഒരുക്കിയ രാജാ റാണി എന്ന ചിത്രത്തിലെ നസ്രിയയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴില്‍ അഭിനയിച്ചിരുന്നെങ്കിലും ആദ്യമായാണ് നടി തെലുങ്കില്‍ ചുവടു വെക്കുന്നത്.

Keywords:  News, Kerala, Kochi, Entertainment, Cinema, Actress, Film, Twitter, Social Network, Nani and Nazriya Nazim Fahadh team up for the first time for a film with Vivek Athreya
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia