മോഹൻലാലിന് ആന്ധ്രാ സർക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്‌കാരം

 


ഹൈദരാബാദ്: (www.kvartha.com 15.11.2017) മോഹന്‍ലാലിന് ആന്ധ്രപ്രദേശ് സംസ്ഥാന സര്‍ക്കാറിന്‍റെ ചലച്ചിത്ര പുരസ്കാരം. ജനതാ ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരമാണ് മോഹന്‍ലാലിനെ തേടിയെത്തിയത്. ആദ്യമായാണ് ഒരു മലയാള നടന് ആന്ധ്ര സര്‍ക്കാറിന്‍റെ ചലച്ചിത്ര വിഭാഗം പുരസ്കാരമായ നന്തി അവാര്‍ഡ് ലഭിക്കുന്നത്. മികച്ച നടനുള്ള പുരസ്കാരം ജനതാ ഗാരേജിലെ പ്രകടനത്തിന് ജൂനിയര്‍ എന്‍ ടി ആറിനും ലഭിച്ചു. നേരത്തെ കമൽ ഹാസൻ, രജനി കാന്ത്, നയൻ താര എന്നിവർക്കും നന്തി അവാർഡ് ലഭിച്ചിട്ടുണ്ട്.

മോഹൻലാലിന് ആന്ധ്രാ സർക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്‌കാരം

മോഹൻലാൽ, എൻ.ടി. രാമറാവു ജൂനിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊരടാല ശിവ സംവിധാനം ചെയ്ത് 2016 സെപ്തംബറിൽ പുറത്തിറങ്ങിയ തെലുഗു ചലച്ചിത്രമാണ് ജനതാ ഗാരേജ്. സാമന്ത റൂത്ത് പ്രഭു, നിത്യ മേനോൻ എന്നിവരാണ് ഈ ചിത്രത്തിലെ നായികമാർ. ദേവയാനി , സച്ചിൻ ഖേദ്കർ, റഹ്‌മാൻ, ഉണ്ണി മുകുന്ദൻ, സിത്താര തുടങ്ങി ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് . ദേവിശ്രീ പ്രസാദ് ആണ് സംഗീതം. 2016 സെപ്തംബർ ഒന്നിനു പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ മലയാളം പതിപ്പും അന്നുതന്നെ പ്രദർശനത്തിനെത്തിയിരുന്നു.

Summary: The government of Andhra Pradesh has announced the Nandi State Award winners for 2014, 2015, and 2016. The NTR Award was given to legends Kamal Haasan, K Raghavendar Rao and Rajinikanth for the years 2014, 2015 and 2016 respectively. Another South Indian legend to bag the Nandi award is Malayalam superstar Mohanlal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia