മീനാക്ഷി ദിലീപ് തന്നോട് ആവശ്യപ്പെട്ട ഒരു കാര്യം ആരാധകരുമായി പങ്കുവെച്ച് നടി നമിത പ്രമോദ്
Feb 17, 2021, 16:53 IST
കൊച്ചി: (www.kvartha.com 17.02.2021) മീനാക്ഷി ദിലീപ് തന്നോട് ആവശ്യപ്പെട്ട ഒരു കാര്യം ആരാധകരുമായി പങ്കുവെച്ച് നടി നമിത പ്രമോദ്. നമിത പ്രമോദിന്റെ ഏറ്റവും അടുത്ത കൂട്ടുകാരികളിലൊരാളാണ് ദിലീപിന്റെ മകള്‍ മീനാക്ഷി. നാദിര്‍ഷയുടെ മകളുടെ വിവാഹച്ചടങ്ങിനിടെ ഇരുവരും ഡാന്‍സ് കളിക്കുന്ന വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ മീനാക്ഷിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് നമിതയെഴുതിയ ചെറിയൊരു കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. 'എടീ നമി ചേച്ചി, നീ വേറെ കൂട്ടുകാരെ കൂട്ടിക്കോ, പക്ഷേ കൂടുതല്‍ സ്നേഹം എനിക്ക് വേണം' എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്.
നാദിര്‍ഷയുടെ മകളുടെ വിവാഹ ചടങ്ങിനിടെയുള്ള ഒരു ചിത്രമാണ് നമിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നാദിര്‍ഷയുടെ മക്കളും ഇരുവരുടെയും അടുത്ത സുഹൃത്തുക്കളാണ്.
Keywords: Namitha Pramod instagram post about Meenakshi Dileep, Kochi, News, Cinema, Actress, Social Media, Dileep, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.