സിനിമയിലേക്ക് ഉടനില്ല: മീന

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സിനിമയിലേക്ക് ഉടനില്ല: മീന
തിരുവനന്തപുരം: സിനിമയിലേക്ക് ഉടന്‍ മടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നടി മീന. ഒന്നര വയസുള്ള മകള്‍ നൈനികയുടെ കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും  മീന പറഞ്ഞു. അമ്മയെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ. മലയാളത്തിലെന്നല്ല മറ്റൊരു ഭാഷയിലും  അഭിനയിക്കുന്ന കാര്യത്തെ കുറിച്ച് ചിന്തിക്കുന്നില്ല-മീന പറഞ്ഞു.

കഥ പറയുമ്പോള്‍ ആണ് മീനിയുടെ അവസാന മലയാള ചിത്രം. 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണിത്. ബാബുരാജിന്റെ നായികയായി മീന മലയാളത്തിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മീന. സിനിമയില്‍ അഭിനയിക്കുമ്പോള്‍ അതിനായി നൂറു ശതമാനവും മാറ്റി വയ്ക്കണം. മകളുടെ കാര്യം നോക്കേണ്ടതിനാല്‍ ഇപ്പോള്‍ സിനിമയ്ക്ക് സമയമില്ല. എന്നാല്‍ മികച്ച കഥാപാത്രങ്ങള്‍ തേടി വന്നാല്‍ പരിഗണിക്കുമെന്നും മീന സൂചിപ്പിച്ചു.

തെലുങ്കിലെ ഒരു ചാനലില്‍ റിയാലിറ്റി ഷോ വിധി കര്‍ത്താവ് കൂടിയാണ് മീന. സിനിമകള്‍ക്ക് ചെലവഴിക്കേണ്ട സമയത്തെക്കാള്‍ കുറച്ച്  സമയം മതിയെന്ന കാരണത്താലാണ് ചാനലില്‍ വിധി കര്‍ത്താവായതെന്നും മീന പറഞ്ഞു.

SUMMARY: Three years after Meena's last Malayalam outing, rumours suggest that she is all set to return to Mollywood in a flick opposite actor Baburaj. However, the actress, who has been the top choice for family dramas ever since her captivating performance in 'Kadha Parayumbol', confirms that she's in no hurry to sign up films as she's enjoying being a mother in real life.

key words: Meena, Malayalam outing, rumours ,  Mollywood , actor Baburaj, , Kadha Parayumbol,  Nainika, Director, T.K. Rajeev Kumar, The Fifth Call , crime suspense thriller , Sunny Wayne, Indrajith, Manoj K. Jayan, Biju Menon, Meghana Raj , Remya Nambeeshan, Swetha Menon ,Sreejith Vijay, Thalsamayam Oru Penkutty, Nithya Menen , Unni Mukundan
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia