സാമന്തയും നാഗചൈതന്യയും വിവാഹിതരായി

 


ഹൈദരാബാദ്: (www.kvartha.com 07.10.2017) പ്രശസ്ത തമിഴ് - തെലുഗ് നടി സാമന്തയും തെലുഗ് നടൻ നാഗചൈതന്യയും വിവാഹിതരായി. ഗോവയില്‍ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ ചടങ്ങുകൾ വെള്ളിയാഴ്ച വൈകീട്ട് ആറ് മണിക്കാണ് ആരംഭിച്ചത്.

വിവാഹ ചിത്രങ്ങള്‍ നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന ആരാധകരുമായി പങ്കുവെച്ചു. പരമ്പരാഗത രീതികളനുസരിച്ച്‌ നാഗചൈതന്യയുടെ മുത്തശ്ശിയുടെ വിവാഹസാരിയാണ് സാമന്ത ധരിച്ചത്. മുണ്ടും കുര്‍ത്തയുമണിഞ്ഞാണ് നാഗചൈതന്യ എത്തിയത്.

ശനിയാഴ്ച വൈകീട്ട് ക്രിസ്ത്യന്‍ ആചാരപ്രകാരം പള്ളിയില്‍ വച്ച്‌ വിവാഹ ചടങ്ങുകള്‍ നടക്കും. ഞായറാഴ്ച ഹൈദരാബാദില്‍ വച്ചു നടക്കുന്ന വിരുന്നില്‍ സിനിമാരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

സാമന്തയും നാഗചൈതന്യയും വിവാഹിതരായി

തെലുഗ് സൂപ്പർ താരം നാഗാർജ്ജുനയുടെ ആദ്യ ഭാര്യ ലക്ഷ്മിയുടെ മകനാണ് നാഗചൈതന്യ. ജനുവരിയിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. വിവാഹം അടുത്ത വർഷം നടത്താനായിരുന്നു തീരുമാനം. ഇതിനിടെ നാഗചൈതന്യയുടെ അർദ്ധ സഹോദരനും നടി അമലയുടെ മകനുമായ അഖിൽ അക്കിനേനിയുടെ മേയിൽ നടക്കാനിരുന്ന വിവാഹം മുടങ്ങി. ഇതോടെ നാഗചൈതന്യയുടെ വിവാഹം ഉടൻ തന്നെ നടത്താൻ ഇരുവീട്ടുകാരും തീരുമാക്കുകയായിരുന്നു.

Summary: Well-known south Indian actors Naga Chaitanya and Samantha Ruth Prabhu, who have been in a relationship for nearly two years, tied the knot on Friday at a ceremony amidst their families and close friends.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia