SWISS-TOWER 24/07/2023

നടിയെ ആക്രമിച്ച കേസിൽ നാദിര്‍ഷ മാപ്പുസാക്ഷിയാകും; ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ കൂട്ടുപ്രതിയാക്കും

 


ADVERTISEMENT

കൊച്ചി: (www.kvartha.com 11.07.2017) നടിയെ ആക്രമിച്ച കേസില്‍ സംവിധായകനും കേസിലെ പ്രതിയും ദിലീപിന്റെ സുഹൃത്തുമായ നാദിര്‍ഷ പ്രതിയാവില്ലെന്ന് സൂചന. നാദിര്‍ഷയെ സാക്ഷിയാക്കാനാണ് പോലീസ് നീക്കം നടത്തുന്നത്. അതേസമയം അറസ്റ്റിലായ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി കേസില്‍ പ്രതിയാകും. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യ കാവ്യ മാധവനെയും, അമ്മ ശ്യാമളയെയും ചോദ്യം ചെയ്യും.

കുറ്റകൃത്യം ആസൂത്രണം ചെയ്യുന്ന സമയത്ത് അതുമായി നാദിര്‍ഷയ്ക്ക് ബന്ധമോ അറിവോ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. അതേസമയം അന്വേഷണം ദിലീപിലേക്കു തിരിയുന്ന ഘട്ടത്തില്‍ ദിലീപിനെ രക്ഷപ്പെടുത്താൻ നടത്തിയ ശ്രമങ്ങളില്‍ നാദിര്‍ഷ ഒപ്പമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ നാദിര്‍ഷയെ പ്രതി ചേര്‍ക്കാവുന്ന സാഹചര്യം ഉണ്ടെങ്കിലും സാക്ഷിയാക്കാമെന്ന നിലപാടിലാണ് പോലീസ് സംഘം. അന്വേഷണത്തെ സാഹായിക്കുന്ന വിവരങ്ങള്‍ നാദിർഷയുടെ ഭാഗത്തുനിന്നും ലഭ്യമായാൽ നാദിർഷയെ മാപ്പുസാക്ഷിയാക്കാം എന്നുള്ള ധാരണയിലാണ് അന്വേഷണ സംഘം.

നടിയെ ആക്രമിച്ച കേസിൽ നാദിര്‍ഷ മാപ്പുസാക്ഷിയാകും; ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ കൂട്ടുപ്രതിയാക്കും

കേസില്‍ ഒരു മാപ്പുസാക്ഷിയുണ്ടാവുമെന്ന് നേരത്തെ തന്നെ പോലീസ് വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു. ഇത്തരമൊരു ഓഫര്‍ പോലീസ് നാദിര്‍ഷയ്ക്കു മുന്നില്‍ വച്ചിരുന്നു എന്നാണ് അറിയുന്നത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന് ഗൂഢാലോചനയെക്കുറിച്ച്‌ അറിയുമായിരുന്നോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.

Keywords: Dileep, Arrested, Molestation attempt, Imprisonment, Punishment, Police, Friends, Director, Cinema, Kerala, Nadirsha, Investigation, Kavya Madhavan, Mother, News
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia