'ശരിയായ രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞു തരാന്‍ എനിക്ക് ആരുമുണ്ടായിരുന്നില്ല, എന്റെ ശരീരവണ്ണം ഒരു ദേശീയപ്രശ്നമായി'; ബോഡി ഷെയ്മിംഗിനെക്കുറിച്ച് മനസു തുറന്ന് ബോളിവുഡ് നടി വിദ്യാ ബാലന്
Mar 9, 2021, 15:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 09.03.2021) ബോഡി ഷെയ്മിംഗിനെക്കുറിച്ച് മനസു തുറന്ന് ബോളിവുഡ് നടി വിദ്യാ ബാലന്. തനിക്ക് നേരെ നടന്ന ബോഡി ഷെയ്മിംഗ് ആരോപണങ്ങളെപ്പറ്റി ടൈംസ് ഓഫ് ഇന്ത്യയോട് മനസ്സു തുറക്കുകയാണ് വിദ്യ. തന്റെ ശരീരവണ്ണം ഒരു ദേശീയ പ്രശ്നമായി ചിലര്‍ ചിത്രീകരിക്കാറുണ്ടെന്ന് വിദ്യ പറഞ്ഞു.

'ചലച്ചിത്ര പാരമ്പര്യമില്ലാത്ത കുടുംബമാണ് എന്റേത്. ശരിയായ രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞു തരാന്‍ എനിക്ക് ആരുമുണ്ടായിരുന്നില്ല. എന്റെ ശരീരവണ്ണം ഒരു ദേശീയ പ്രശ്നമായി മാറിയിരുന്നു. എപ്പോഴും ഒരു അമിത വണ്ണമുള്ള പെണ്കുട്ടിയായിട്ടാണ് എന്നെ എല്ലാവരും കണ്ടത്. നിരവധി ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ എന്നെ അലട്ടിയിരുന്നു. കുറേ നാളുകള്‍ ഞാന്‍ എന്റെ ശരീരത്തെ തന്നെ വെറുത്തു. എന്നെ എന്റെ ശരീരം തന്നെ ചതിച്ചുവെന്ന് തോന്നിയിരുന്നു,'
പിന്നീട് ഈ പ്രശ്നങ്ങളില്‍ നിന്നെല്ലാം കരകയറാനായെന്നും വിദ്യ പറയുന്നു. സ്വന്തം ശരീരത്തെ സ്നേഹിച്ചു തുടങ്ങിയപ്പോഴാണ് ആ മാറ്റം കാണാന്‍ കഴിഞ്ഞതെന്നും വിദ്യ പറഞ്ഞു. ഞാന്‍ എന്റെ ശരീരത്തെ സ്നേഹിക്കാന്‍ തുടങ്ങിയത് മുതല്‍ മാറ്റം പ്രകടമായി തുടങ്ങി. അപ്പോള്‍ മുതല്‍ ഞാന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യയായി.
ബോഡി ഷെയ്മിംഗ് വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന ബോളിവുഡ് നടിമാരിലൊരാളായ വിദ്യാ ബാലന് ചലച്ചിത്ര പാരമ്പര്യമില്ലാതെ സിനിമാ മേഖലയിലെത്തിയിട്ടും മികച്ച സിനിമകളുടെ ഭാഗമാകാന്‍ വിദ്യയ്ക്ക് സാധിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.