ഒരു രാഷ്ട്രീയ പാർട്ടിക്കും പിന്തുണ നൽകുന്നില്ലെന്ന് രജനികാന്ത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 23.03.2017) ചെന്നൈയിലെ ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും താന്‍ പിന്തുണക്കുന്നില്ലെന്ന് സൂപ്പർ സ്റ്റാർ രജനികാന്ത് വ്യക്തമാക്കി. സാമൂഹിക മാധ്യമമായ ട്വിറ്ററിലാണ് താരം നിലപാട് പങ്ക് വെച്ചത്.

ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി ജെ പി സ്ഥാനാര്‍ത്ഥി ഗംഗൈ അമരന്‍ രജനികാന്തുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടർന്ന് ഇത് താരത്തിന്റെ ബി ജെ പി പിന്തുണയാണ് വ്യക്തമാക്കുന്നതെന്ന തരത്തിൽ മാധ്യമങ്ങളിലും മറ്റും വാർത്ത പ്രചരിച്ചിരുന്നു. തുടർന്നാണ് താരം ട്വിറ്ററിലൂടെ മറുപടി പറഞ്ഞത്.

ഒരു രാഷ്ട്രീയ പാർട്ടിക്കും പിന്തുണ നൽകുന്നില്ലെന്ന് രജനികാന്ത്

രജനികാന്തിനൊപ്പം ഗംഗൈ അമരന്‍ നില്‍ക്കുന്ന ചിത്രം അമരന്റെ മകനും സംവിധായകനുമായ വെങ്കട് പ്രഭുവാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. രജനികാന്ത് തന്റെ പിതാവിന് വിജയാശംസകൾ നേർന്നതായും വെങ്കട് പ്രഭു കുറിച്ചിരുന്നു. രജനികാന്ത് ബി ജെ പിയെ പിന്തുണക്കുന്നുവെന്ന തരത്തിലാണ് വെങ്കട് പ്രഭുവിന്റെ ട്വീറ്റ് പ്രചരിക്കപ്പെട്ടത്.

നേരത്തെ പ്രധാനമന്ത്രി പല പ്രാവശ്യം രജനികാന്തിനെ സന്ദർശിച്ചിരുന്നു. ഈ സന്ദർശങ്ങളെല്ലാം രജനികാന്തിന്റെ ബി ജെ പി യിലേക്കുള്ള രാഷ്ട്രീയ പ്രവേശനമാണെന്ന രീതിയിൽ പ്രചരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: My support for no one, says Rajanikanth. Beofre rumours spread about Rajanikanth that super star will join BJP and hit R K Nagar by election. Earlier also news had come when he met Narendra Modi.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script