SWISS-TOWER 24/07/2023

'ഭജറംഗി 2 'ന്റെ ട്രെയ് ലര്‍ ശ്രദ്ധ നേടുന്നു; കന്നടയില്‍ ഭാവന തിരക്കുള്ള നായികയാകുന്നു; പുറത്തിറങ്ങാനുള്ളത് 3 സിനിമകള്‍

 


ബെന്‍ഗ്ലൂര്‍: (www.kvartha.com 23.10.2021) ഭാവന നായികയാകുന്ന 2013 ല്‍ പ്രദര്‍ശനത്തിനെത്തിയ ഫാന്റസി ആക്ഷന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം 'ഭജറംഗി 2 'ന്റെ ട്രെയ് ലര്‍ ശ്രദ്ധ നേടുന്നു. ചിത്രത്തില്‍ ശിവരാജ് കുമാറാണ് ഭാവനയുടെ നായകന്‍. എ ഹര്‍ഷയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഒക്ടോബര്‍ 29ന് ചിത്രം റിലീസ് ചെയ്യും.
Aster mims 04/11/2022

'ഭജറംഗി 2 'ന്റെ ട്രെയ് ലര്‍ ശ്രദ്ധ നേടുന്നു; കന്നടയില്‍ ഭാവന തിരക്കുള്ള നായികയാകുന്നു; പുറത്തിറങ്ങാനുള്ളത് 3 സിനിമകള്‍

ജയണ്ണ ഫിലിംസിന്റെ ബാനറില്‍ ജയണ്ണ, ഭാഗേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സ്വാമി ജെ ഗൗഡയാണ് ഛായാഗ്രഹണം. സംഗീതം അര്‍ജുന്‍ ജന്യ, എഡിറ്റിംഗ് ദീപു എസ് കുമാര്‍. കലാസംവിധാനം രവി ശുന്തേഹൈക്ലു.

കന്നഡ സിനിമയില്‍ തിരക്കുള്ള താരമായി മാറുകയാണ് ഭാവന. ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ഭജറംഗി 2 കൂടാതെ തിലകിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ഗോവിന്ദ ഗോവിന്ദ', നാഗശേഖര്‍ സംവിധാനം ചെയ്ത് മലയാളിയായ സലാം ബാപു തിരക്കഥയെഴുതിയ 'ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട്ട് കോം' എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന കന്നഡ ചിത്രങ്ങള്‍.

Keywords:  My role Chinminiki in 'Bhajrangi 2' is like a thug: Bhavana, Bangalore, News, Cinema, Actress, Entertainment, Theater, Released, National, Karnataka.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia