'ഇത് കാശുകൂടിയിട്ടുള്ള കഴപ്പല്ല സര്‍, കാശുണ്ടങ്കിലും ഇല്ലെങ്കിലും ഉള്ളതിലൊരു പങ്കെടുത്ത് ഞാനിത് ചെയ്തുകൊണ്ടേയിരിക്കും'; തന്നെ ട്രോളിയവര്‍ക്ക് ഗോപി സുന്ദറിന്റെ കിടിലന്‍ മറുപടി
Nov 6, 2020, 15:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 06.11.2020) തന്റെ വീട്ടിലെ നായ്ക്കളെ പരിപാലിക്കാനായി ജോലിക്കാരനെ ആവശ്യപ്പെട്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനെ ട്രോളിയവര്‍ക്കും പരിഹസിച്ചവര്‍ക്കും മറുപടിയുമായി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. കഴിഞ്ഞ പത്ത് വര്‍ഷമായി വീട്ടില്‍ പട്ടികളെ വളര്‍ത്തുന്നുണ്ട്. ഇപ്പോള്‍ ഏഴ് പട്ടികളുണ്ട്. ഇതില്‍ ഭൂരിഭാഗവും വഴിയോരത്ത് നിന്ന് കിട്ടിയവയാണ്. ഇത് ഔദാര്യമോ കരുണയോ ഒന്നുമായി പറയുന്നില്ല, അതിനുമപ്പുറം സന്തോഷമാണെന്ന് ഗോപി സുന്ദര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കാശുകൂടിയിട്ടുള്ള കഴപ്പല്ല സര്‍
===============
സോഷ്യല്‍ മീഡിയ ഇരുവശമുളള നാണയമാണ്. എത്രത്തോളം പോസിറ്റിവിറ്റിയുണ്ടോ അത്രത്തോളം നെഗറ്റിവിറ്റിയുമുണ്ടാകും. പ്രശംസയുടെ അതേ അളവില്‍ തന്നെ തെറിവിളിയും കിട്ടും. സോഷ്യല്‍ മീഡിയയുടെ തലോടല്‍ വേണ്ടുവോളം കിട്ടിയിട്ടുള്ള ആളാണ് ഞാന്‍. അത്രതന്നെയോ അതിലധികമോ തല്ലലും കിട്ടിയിട്ടുണ്ട്. അത് രണ്ടും അതേ സ്പിരിറ്റില്‍ തന്നെയാണ് ഉള്‍ക്കൊള്ളാറുള്ളത്. വ്യക്തിപരമായോ, തൊഴില്‍പരമായോ ഉള്ള ഒരു വിമര്‍ശനത്തിനും പ്രതികരിക്കാറില്ല. പ്രശംസകളില്‍ കൂടുതല്‍ സന്തോഷിക്കാറുമില്ല.
ഇവിടെ പ്രതികരിച്ചു കൊണ്ട് നാല് വരി എഴുതുന്നത് എന്നെ കുറിച്ച് മാത്രമല്ലാത്ത കാര്യമായതുകൊണ്ടാണ്. നമ്മളെ പോലെത്തന്നെ ഈ ഭൂമിയുടെ അവകാശികളായ കുറച്ച് മിണ്ടാപ്രാണികളുടെ കൂടി കാര്യമായതുകൊണ്ടാണ്.
കഴിഞ്ഞ പത്ത് വര്‍ഷമായി വീട്ടില്‍ പട്ടികളെ വളര്‍ത്തുന്നുണ്ട്. ഇഷ്ടം കൊണ്ടാണ് ആഗ്രഹം കൊണ്ടാണ്. അത് സന്തോഷം തരുന്നതുകൊണ്ടാണ്. ഇപ്പോള്‍ 7 പട്ടികളുണ്ട്. ഇതില്‍ ഭൂരിഭാഗവും വഴിയോരത്ത് നിന്ന് കിട്ടിയവയാണ്. മനുഷ്യന്‍ കലിപ്പ് തീര്‍ക്കാന്‍, വെട്ടും കൊലയും പരിശീലക്കാന്‍, കാലോ കയ്യോ വെട്ടിയിട്ട പാവങ്ങളും ഇതിലുണ്ട്. ഇത് ഔദാര്യമോ കരുണയോ ഒന്നുമായി പറയുന്നില്ല. അതിനുമപ്പുറം സന്തോഷമാണ്.
ഇവയെ പരിപാലിക്കുക വലിയ ജോലിയാണ്. അതു കൊണ്ടു തന്നെ ഏറെ കാലമായി ഒരു ജോലിക്കാരനെ വച്ചിട്ടുണ്ട്. ഇപ്പോള്‍ അയാള്‍ ജോലിയില്‍ നിന്ന് വിരമിച്ച് നാട്ടിലേക്ക് പോകുന്നു. ആ സമയത്താണ് പുതിയ ഒരു ജോലിക്കാരനായി പരസ്യം കൊടുത്തത്. (ഈ ദുരിതകാലത്ത് അങ്ങനെ ഒരാള്‍ക്ക് ജോലി കിട്ടിയാല്‍ അതൊരു കുടുംബത്തിന് സഹായമാകുമല്ലൊ എന്ന തോന്നലും അതിലുണ്ടായി )
മോശം കാര്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലെ പുതിയ പേരാണ് പട്ടി ഷോ.. പക്ഷെ അത്രത്തോളം മോശക്കാരല്ല സര്‍ പട്ടികള്‍. അവയോട് സ്‌നേഹവും കരുണയും സഹാനുഭൂതിയും കാണിക്കണമെന്നല്ല പറയുന്നത് അത് കാണിക്കുന്നവരെ വെറുതെ വിടുകയെങ്കിലും ചെയ്യുക. എന്റെ ഈ particular post നെ ട്രോളിയവരോട്, അത് വാര്‍ത്തയാക്കുന്നവരോട് ഏറെ വിനയത്തോടെ ഒന്നേ പറയാനുള്ളു, ഇത് കാശിന്റെ തിളപ്പമല്ല സര്‍
കനിവാണ് സ്‌നേഹമാണ് സന്തോഷമാണ്. കാശുണ്ടങ്കിലും ഇല്ലങ്കിലും ഉള്ളതിലൊരു പങ്കെടുത്ത് ഞാനിത് ചെയ്തുകൊണ്ടേയിരിക്കുന്നു.
കാശുകൂടിയിട്ടുള്ള കഴപ്പല്ല സർ =============== സോഷ്യൽ മീഡിയ ഇരുവശമുളള നാണയമാണ് .എത്രത്തോളം പോസിറ്റിവിറ്റിയുണ്ടോ...
Posted by Gopi Sundar on Thursday, 5 November 2020
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

