മുംബൈയിലെ അന്ധേരി ഹോട്ടലില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ പെണ്‍വാണിഭ സംഘം പിടിയിലായി; പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും 2 സ്ത്രീകളും പിടിയില്‍; അറസ്റ്റിലായവരെല്ലാം സീരിയലുകളിലും വെബ് സീരീസിലും അഭിനയിക്കുന്നവര്‍
Jan 18, 2020, 14:01 IST
മുംബൈ: (www.kvartha.com 18.01.2020) മുംബൈയിലെ അന്ധേരി ഹോട്ടലില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ പെണ്‍വാണിഭ സംഘം പിടിയിലായി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റുചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും മറ്റ് രണ്ട് സ്ത്രീകളുമാണ് അറസ്റ്റിലായത്. പിടിയിലായവരെല്ലാം സീരിയലുകളിലും വെബ് സീരീസിലും അഭിനയിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ചയാണ് മുംബൈ പൊലീസ് ക്രൈംബ്രാഞ്ചിന്റെ സോഷ്യല്‍ സര്‍വീസ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് ഹോട്ടലില്‍ റെയ്ഡ് നടത്തിയത്. കസ്റ്റമറായി ഹോട്ടലിലെത്തിയ പൊലീസ് ഇടപാടുകാരനെ വിളിച്ചുവരുത്തുകയും കാര്യങ്ങള്‍ ഉറപ്പിക്കുകയുമായിരുന്നു.
തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അടക്കമുള്ള മൂന്നു സ്ത്രീകള്‍ അവിടെ എത്തുകയും എല്ലാവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ എല്ലാവരും ടെലിവിഷനന്‍ പരമ്പരകളിലും വെബ് സീരീസിലും അഭിനയിക്കുന്നവരാണെന്ന് തുറന്നുപറഞ്ഞു.
മുംബൈ നിവാസിയായ പ്രിയ ശര്‍മയാണ് പെണ്‍വാണിഭ സംഘത്തിന്റെ മുഖ്യ ഇടപാടുകാരിയെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രിയയെ ചോദ്യം ചെയ്തതില്‍ നിന്നും ആവേശ്, കുല്‍ദീപ്, വിനയ് എന്നിവരാണ് പെണ്‍വാണിഭ സംഘത്തെ നിയന്ത്രിക്കുന്നതെന്നും ഇവരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും അറിയാന്‍ കഴിഞ്ഞു. ഇവര്‍ക്കെതിരെ കേസെടുത്ത പൊലീസ് മൂവരേയും കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ജനുവരി ആദ്യവാരത്തില്‍ ഗൊരേഗാവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഡി സി പി ഡി എസ് സ്വാമിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ 32കാരിയായ ബോളിവുഡ് നടിയേയും ഒരു മോഡലിലേയും പെണ്‍വാണിഭം നടത്തിയതിന് അറസ്റ്റ് ചെയ്തിരുന്നു.അതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ സംഭവവും നടന്നിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mumbai: Immoral scale busted at upscale Andheri hotel, women who act in TV and web series rescued, Mumbai, News, Arrested, Police, Hotel, Raid, Actress, Cinema, Television, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.