സിനിമാ നിര്‍മാതാവ് ഇംതിയാസ് ഖത്രിയുടെ ബാന്ദ്രയിലെ വീട്ടിലും ഓഫിസിലും എന്‍ സി ബി റെയ്ഡ്
Oct 9, 2021, 11:01 IST
മുംബൈ: (www.kvartha.com 09.10.2021) ആഡംബര കപ്പലില്‍ ലഹരി പാര്‍ടി നടത്തിയ സംഭവത്തില്‍ സിനിമാ നിര്‍മാതാവ് ഇംതിയാസ് ഖത്രിയുടെ ബാന്ദ്രയിലെ വീട്ടിലും ഓഫിസിലും നര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) പരിശോധന നടത്തി.
അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടും വാര്‍ത്തകളില്‍ നിറഞ്ഞ ആളാണ് ഖത്രി. ശനിയാഴ്ച രാവിലെ 11 മണിയോടെ ഖത്രിയോട് എന്‍ സി ബിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സുശാന്തിന്റെ മുന്‍ മാനേജര്‍ ശ്രുതി മോദിയുടെ അഭിഭാഷകന്‍, മരണത്തില്‍ ഖത്രിയുടെ പങ്കിനെക്കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു. സുശാന്തിനും നടി റിയ ചക്രബര്‍ത്തിക്കും ഇംതിയാസാണ് ലഹരിമരുന്നു നല്‍കിയതെന്നായിരുന്നു അഭിഭാഷകന്റെ വാദം. ലഹിരി പാര്‍ടിക്കിടെ പിടിക്കപ്പെട്ട ബോളിവുഡ് താരം ശാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പെടെ ഒന്‍പതു പേരെയാണ് എന്‍സിബി റെയ്ഡില്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരുമായി ബന്ധമുള്ള ലഹരി ഇടപാടുകാരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ലഹരിമരുന്ന് കൈവശം വച്ചതിന് മറ്റു രണ്ടുപേരെയും വിദേശിയായ ഒരാളെയും പിടികൂടി. ആര്യന്റെയും മറ്റു ചിലരുടെയും വാട്‌സാപ് ചാറ്റുകളില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണു ലഭിച്ചിരിക്കുന്നതെന്ന് എന്‍സിബി കോടതിയെ അറിയിച്ചിരുന്നു. കേസില്‍ രാജ്യാന്തര ലഹരിമാഫിയയുടെ പങ്കും അന്വേഷിക്കുന്നുണ്ട്. ലഹരി മരുന്നിനായി പണം അടയ്ക്കുന്നതിനെക്കുറിച്ചാണ് ആര്യന്റെ വാട്‌സാപ് ചാറ്റിലുള്ളതെന്നാണു വിവരം. എന്നാല്‍ ആര്യന്റെ കൈവശം ലഹരിമരുന്നൊന്നുമില്ലെന്ന് അഭിഭാഷകന്‍ വാദിച്ചു.
കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ ആര്യനും മറ്റ് ആറുപേര്‍ക്കും കോടതി ജാമ്യം നിഷേധിച്ചിരുന്നു.

Keywords: Mumbai Drug Bust Case: Imtiyaz Khatri's Office, Home in Bandra Raided; Film Producer to Appear Before NCB at 11 am, Mumbai, News, Raid, Bollywood, Actor, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.