മണവാളന്‍ വസീം ആയി ടൊവിനോ തോമസ്; 'തല്ലുമാലയുടെ' ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു

 



കൊച്ചി: (www.kvartha.com 03.04.2022) 'തല്ലുമാലയുടെ' ഫസ്റ്റ് ലുക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആശിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആശിക് ഉസ്മാന്‍ നിര്‍മിച്ച് ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു.

മണവാളന്‍ വസീം എന്നാണ് ടൊവിനോ തോമസിന്റെ കഥാപാത്രത്തിന്റെ പേര്. മുഹ്സിന്‍ പരാരിയും, അശ്റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കൂടാതെ ഷൈന്‍ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാന്‍ അവറാന്‍ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.

മണവാളന്‍ വസീം ആയി ടൊവിനോ തോമസ്; 'തല്ലുമാലയുടെ' ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു


കല്യാണി പ്രിയദര്‍ശന്‍ നായികാ വേഷം അവതരിപ്പിക്കുന്ന ചിത്രത്തില്‍, ഒരു യുവാവിന്റെ കോളജ് കാലഘട്ടം മുതല്‍ അവന്റെ 30 വയസ് വരെ നീണ്ടുനില്‍ക്കുന്ന കഥ മലബാര്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു. 
തലശ്ശേരി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ചിത്രീകരണം. ഇതിന് പുറമെ ദുബൈയിലും ഷെഡ്യൂളും ഉണ്ട്. ഇന്‍സ്റ്റാ റീലുകള്‍ക്കും വീഡിയോകള്‍ക്കും പ്രശസ്തരായ കുറച്ച് യുവാക്കളും ചില അറബ് അഭിനേതാക്കളും സിനിമയുടെ ഭാഗമായി ഉണ്ടാകുംമെന്നാണ് റിപോര്‍ട്.

'ഒരേ സമയം ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ചിത്രമാണ് തല്ലുമാല. ഖാലിദിന്റെ മുന്‍ ചിത്രങ്ങളായ അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലവ് എന്നിവയില്‍ നിന്ന് വ്യത്യസ്തമായി ഈ സിനിമ ഒരു എന്റര്‍ടെയ്നറാണ്; ഒരു ഉത്സവ ചിത്രം. മുഹ്സിന്റെ മുന്‍ സിനിമകളായ വൈറസ്, സുഡാനി ഫ്രം നൈജീരിയ എന്നിവയില്‍ നിന്നും ഇത് വ്യത്യസ്തമാണ്. എട്ട് സംഘട്ടന രംഗങ്ങളും എട്ട് ഗാനങ്ങളുമുള്ള സിനിമയാണ് തല്ലുമാല'- ചിത്രത്തെക്കുറിച്ച് നിര്‍മാതാവ് പറഞ്ഞു.

Keywords:  News, Kerala, State, Kochi, Entertainment, Cinema, Business, Finance, Movies first look of Tovino Thomas in Thallumala released
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia