SWISS-TOWER 24/07/2023

തെരെഞ്ഞെടുപ്പിന് മുൻപായി തങ്ങളുടെ രാഷ്ട്രീയം വ്യക്തമാക്കുന്ന ഗാനം പുറത്തിറക്കി സിനിമതാരങ്ങൾ; വിഡിയോ

 


കൊൽക്കത്ത: (www.kvartha.com 25.03.2021) നിയമസഭാ തെരെഞ്ഞെടുപ്പിനു മുൻപായി, തങ്ങളുടെ നയം വ്യക്തമാക്കുന്ന ഗാനം പുറത്തിറക്കി ബംഗാളിലെ സിനിമാതാരങ്ങൾ. 'നിജെദേർ മാവ്തെ, നിജെദേർ ഗാൻ' എന്നുതുടങ്ങുന്ന ഈ പാട്ടിന്റെ അർഥം 'ഞങ്ങളുടെ വഴി, ഞങ്ങളുടെ പാട്ട്....' എന്നാണ്.

സബ്യസാചി ചക്രബർത്തി, പരംബ്രത ചാറ്റർജി, സുരാംഗന ബന്ദോപാധ്യായ്, രൂപാങ്കർ ബാഗ്‌ച്ചി എന്നിങ്ങനെ ജനപ്രിയ ബംഗാളി സിനിമാതാരങ്ങൾ എല്ലാം തന്നെയുണ്ട് ഈ പാട്ടിൽ.

അനിർബൻ ഭട്ടാചാര്യ വരികൾ എഴുതിയ ഗാനം, ബംഗാളിലെ പൊതുജനങ്ങളോട് പറയുന്നത് ഉത്തരവാദിത്തത്തോടെ വോടുചെയ്യാനാണ്. 'നിങ്ങൾ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. ഞങ്ങൾ പറയുന്നത് ഒരക്ഷരം നിങ്ങൾ കേൾക്കില്ല, ഞങ്ങളുടെ ഹിതം ഞങ്ങൾക്കറിയാം, ഇനി ചെയ്യേണ്ടത് ഞങ്ങൾ ചെയ്തോളാം...' എന്നാണ് പാട്ടിൽ പറയുന്നത്.
Aster mims 04/11/2022

തെരെഞ്ഞെടുപ്പിന് മുൻപായി തങ്ങളുടെ രാഷ്ട്രീയം വ്യക്തമാക്കുന്ന ഗാനം പുറത്തിറക്കി സിനിമതാരങ്ങൾ; വിഡിയോ

വ്യാജവാർത്തകൾ, ചില ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രചാരണം, 'ഗോ റ്റു പാകിസ്ഥാൻ' മുദ്രാവാക്യം എന്നിവയെയും പാട്ട് തുറന്നു വിമർശിക്കുന്നുണ്ട്.

സിറ്റിസൺസ് യുണൈറ്റഡ് എന്ന ബാനറിൽ നിർമിച്ച പാട്ടിൽ എൻആർസി, പൗരത്വ നിയമ ഭേദഗതി എന്നീ കേന്ദ്ര നയങ്ങളോടുള്ള പ്രതിഷേധം പരോക്ഷമായി രേഖപ്പെടുത്തിട്ടുണ്ട്.


Keywords:  News, Assembly-Election-2021, Assembly Election, Election, West Bengal, Kolkata, Cinema, Film, Entertainment, Music Director, Song, Party, Politics, BJP, YouTube, Viral, Social Media, Movie stars release anthem to express their politics ahead of elections; Video.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia