Movie | 'കേരളത്തിൽ നിന്നുള്ള പതിനായിരക്കണക്കിന് യുവതികളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിലെത്തിച്ചു'; 'ദി കേരള സ്റ്റോറി' സിനിമ നിരോധിക്കുമോ? ആവശ്യം ശക്തം; ചിത്രം സംഘ്പരിവാര്‍ അജൻഡയുടെ ഭാഗമെന്ന് വിഡി സതീശൻ

 


തിരുവനന്തപുരം: (www.kvartha.com) ഉള്ളടക്കം കൊണ്ട് വിവാദം സൃഷ്ടിച്ച 'ദി കേരള സ്റ്റോറി' എന്ന സിനിമയുടെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ചിത്രം നിരോധിക്കണമെന്ന ആവശ്യം ശക്തമായി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുസ്ലിം യൂത് ലീഗ് തുടങ്ങിയവരെല്ലാം ഈ ആവശ്യവുമായി രംഗത്തുവന്നിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള പതിനായിരക്കണക്കിന് ഇതരമതസ്ഥരായ യുവതികളെ മുസ്ലിം ചെറുപ്പക്കാർ പ്രണയിച്ച് മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിലെത്തിച്ചു എന്നാണ് ട്രെയിലർ പറയുന്നത്.

Movie | 'കേരളത്തിൽ നിന്നുള്ള പതിനായിരക്കണക്കിന് യുവതികളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിലെത്തിച്ചു'; 'ദി കേരള സ്റ്റോറി' സിനിമ നിരോധിക്കുമോ? ആവശ്യം ശക്തം; ചിത്രം സംഘ്പരിവാര്‍ അജൻഡയുടെ ഭാഗമെന്ന് വിഡി സതീശൻ

കേരളത്തില്‍ നിന്ന് ഒരു യുവതി ദാഇശിൽ എത്തുന്നതാണ് ചിത്രത്തിന്‍റെ പശ്ചാത്തലമെന്നാണ് ട്രെയിലറിൽ വ്യക്തമാക്കുന്നുണ്ട്. സുദീപ്തോ സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് അഞ്ചിനാണ് തീയറ്ററുകളിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ഹൈടെക് സെൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സിനിമ ഒരു വിഭാഗത്തിൻെറ മതവികാരം വ്രണപ്പെടുത്തുന്നതായും കലാപാഹ്വാനം ചെയ്യുന്ന തരത്തിലാണ് പ്രമേയമെന്നും കേസെടുക്കാനും നിര്‍ദേശം ലഭിച്ചിരുന്നു. ചിത്രത്തിനെതിരെ അടിയന്തരനടപടി ആവശ്യപ്പെട്ട് ജോൺ ബ്രിടാസ് എം.പി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വാർത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂർ എന്നിവർക്ക് മുമ്പ് കത്തെഴുതിയിരുന്നു.

അതിനിടെ, സിനിമയ്ക്ക് പ്രദർശനാനുമതി നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. കേരളത്തെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചു. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമല്ല മറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘപരിവാര്‍ അജൻഡ നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സിനിമ പറയാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ടെന്നും സതീശൻ പറഞ്ഞു.

 

സിനിമ വിവിധ മതവിശ്വാസികൾക്കിടയിൽ വെറുപ്പും വിദ്വേഷവുമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സംവിധായകൻ സുദിപ്തോ സെന്നിനെതിരെ കേസെടുക്കണമെന്നും പ്രദർശനത്തിന് യാതൊരു കാരണവശാലും അനുമതി നൽകാൻ പാടില്ലെന്നും മുസ്ലിം യൂത് ലീഗ് സംസ്ഥാന സെക്രടറി പികെ ഫിറോസ് ആവശ്യപ്പെട്ടു. ഇൻഡ്യയിൽ വിശിഷ്യാ കേരളത്തിൽ ഇസ്‌ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാൻ വേണ്ടി മുസ്ലിംകൾ രാഷ്ട്രീയമായി പണിയെടുക്കുന്നുവെന്ന വ്യാജ ആരോപണമാണ് സിനിമയുടെ ട്രെയിലറിലുള്ളത്. ലൗ ജിഹാദെന്ന ഉണ്ടയില്ലാ വെടി സാക്ഷാൽ സുപ്രീം കോടതി പോലും തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം
 കൂട്ടിച്ചേർത്തു. 

ഹിന്ദുക്കളായ സ്ത്രീകളെ വശീകരിച്ചു മതം മാറ്റി കല്യാണം കഴിച്ച് തീവ്രവാദത്തിലേക്ക് കടത്തുകയും ഇക്കോലത്തിൽ കേരളത്തിൽ മുപ്പത്തിനായിരത്തിലേറെ പേരെ വഞ്ചിക്കുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണമാണ് ഇതിലുള്ളത്. ഇസ്‌ലാം മതം പോലും ഇത്തരം വശീകരണ തന്ത്രങ്ങൾ നിഷിദ്ധമായി കാണുമ്പോൾ മതാനുശാസനം അനുസരിച്ച് വിശ്വാസത്തിന്റെ ഭാഗമായി മുസ്ലിംകൾ എന്തോ പുണ്യപ്രവൃത്തി പോലെ ഇത് ചെയ്യുന്നുവെന്നു വിശ്വസിക്കാൻ ആരെങ്കിലും തയ്യാറാവുമോയെന്നും പികെ ഫിറോസ് ചോദിച്ചു.

20 വർഷങ്ങൾക്ക് കൊണ്ട് ഇതൊരു മുസ്‌ലിം രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനനന്ദന്റെ വർഗീയ പ്രസ്താവനയും സപോർടീവ് റഫറൻസായി ട്രെയിലറിലുണ്ട്. അറിഞ്ഞിടത്തോളം മനുഷ്യരെ മതത്തിന്റെ പേരിൽ ചേരിതിരിക്കാനുള്ള സംഘ്പരിവാർ സ്‌പോൺസേർഡ് സിനിമയാണിത്. അങ്ങിനെയെങ്കിൽ ഇത് ആവിഷ്കാര സ്വാതന്ത്ര്യമോ സിനിമയോ അല്ല. ശക്തമായ നടപടി സർകാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും പികെ ഫിറോസ് ആവശ്യപ്പെട്ടു.

കേരളത്തെ തീവ്രവാദത്തിന്റെ നാടായി ചിത്രീകരിക്കുകയും തെറ്റായ വിവരങ്ങൾ നൽകുകയും ചെയ്യുന്നുവെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ചെന്നൈയിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ അരവിന്ദാക്ഷൻ ബിആർ ട്വീറ്റ് ചെയ്തു.

Keywords: News, Kerala, Kasaragod, Cinema, Women, Case, Youth League,   Movie 'The Kerala Story' sparks row.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia