മകള്‍ അഭിനയത്തില്‍ തിളങ്ങുമ്പോള്‍ ബേകിംഗിലെ താരമായി അമ്മ; ലെനയുടെ പിറന്നാളിന് ടീന മോഹന്‍കുമാര്‍ ഒരുക്കിയ കേക് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കവരുന്നു

 


ADVERTISEMENT

കൊച്ചി: (www.kvartha.com 20.03.2021) മകള്‍ അഭിനയത്തില്‍ തിളങ്ങുമ്പോള്‍ ബേകിംഗിലെ താരമായി അമ്മ. നടി ലെനയുടെ പിറന്നാളിന് അമ്മ ടീന മോഹന്‍കുമാര്‍ ഒരുക്കിയ കേക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കവരുകയാണ്. താരങ്ങളുടെ ജന്മദിന കേകുകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരാറുണ്ട്. അവരുടെ ഇഷ്ടങ്ങളോ പാഷനോ ഒക്കെ തീമാക്കി പ്രിയപ്പെട്ടവര്‍ സമ്മാനിക്കുന്ന കേകുകള്‍ക്ക് എപ്പോഴും ഓരോ കഥ പറയാനും ഉണ്ടാവും. മകള്‍ അഭിനയത്തില്‍ തിളങ്ങുമ്പോള്‍ ബേകിംഗിലെ താരമായി അമ്മ; ലെനയുടെ പിറന്നാളിന് ടീന മോഹന്‍കുമാര്‍ ഒരുക്കിയ കേക് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കവരുന്നു
Aster_MIMS ലെന എന്ന പേരിന് അര്‍ഥം വെളിച്ചം എന്നാണ്. മകളുടെ പേരിനെ അന്വര്‍ഥമാക്കുന്ന കേക് തന്നെയാണ് ടീന ലെനയ്ക്കായി ഒരുക്കിയത്. ഒറ്റനോട്ടത്തില്‍ വലിയൊരു മെഴുകുതിരിയെ ഓര്‍മിപ്പിക്കുന്ന കേകാണ് ജന്മദിനത്തിന് മകള്‍ക്കായി ടീന ഒരുക്കിയത്. വ്യത്യസ്ത തീമിലും ഡിസൈനിലുമുള്ള മനോഹരമായ നൂറുകണക്കിന് കേകുകളാണ് ഈ അമ്മയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ കാണാന്‍ സാധിക്കുക.

Keywords:  Mother becomes a star in baking while daughter shines in acting, Kochi, News, Cinema, Entertainment, Lifestyle & Fashion, Actress, Social Media, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia