'അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു'; അച്ഛനായ സന്തോഷം പങ്കുവച്ച് നടന്‍ ബാലു
Apr 1, 2021, 09:19 IST
കൊച്ചി: (www.kvartha.com 01.04.2021) അച്ഛനായ സന്തോഷം പങ്കുവച്ച് നടന്‍ ബാലു വര്‍ഗീസ്. താരത്തിനും എലീനയ്ക്കും ആണ്‍കുഞ്ഞ് ജനിച്ചു. നടന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ബാലു കുറിച്ചു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം സന്തോഷം പങ്കുവച്ചത്.
നേരത്തെ നിറവയറുമായി നില്‍ക്കുന്ന എലീനയ്ക്കരികിലുള്ള ചിത്രം താരം പങ്കുവച്ചിരുന്നു. ചിത്രം പങ്കുവച്ചുകൊണ്ട് കഴിഞ്ഞ ജനുവരിയിലാണ് താനൊരു അച്ഛനാവാന്‍ പോവുന്നുവെന്ന വാര്‍ത്ത ബാലു ആരാധകരുമായി പങ്കുവച്ചത്. 2021 മേയിലാണ് കുഞ്ഞതിഥി എത്തുകയെന്നും ബാലു കുറിച്ചിരുന്നു.
2020 ഫെബ്രുവരിയില്‍ ആയിരുന്നു യുവനടന്‍ ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറീനും തമ്മിലുള്ള വിവാഹം. നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രനാണ് ബാലു വര്‍ഗീസ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.