SWISS-TOWER 24/07/2023

സിനിമയില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും കൂടുതല്‍ സ്ത്രീകള്‍ കടന്നു വരണമെന്ന് നടി ഭാവന

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 09.09.2017) സിനിമയില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും കൂടുതല്‍ സ്ത്രീകള്‍ കടന്നു വരണമെന്ന് നടി ഭാവന. ചലച്ചിത്ര രംഗത്ത് കൂടുതല്‍ സ്ത്രീകള്‍ കടന്നു വരുന്നതില്‍ നടിയെന്ന നിലയില്‍ താന്‍ അഭിമാനിക്കുന്നുവെന്നും സിനിമയില്‍ നിന്നും സ്ത്രീകള്‍ അകന്നു നില്‍ക്കേണ്ട ആവശ്യമില്ലെന്നും ഭാവന പറയുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യം വ്യക്തമാക്കിയത്. ചലച്ചിത്രരംഗത്തെ സ്ത്രീ പ്രാതിനിധ്യം വര്‍ധിക്കുന്നതില്‍ നടിയെന്ന നിലയില്‍ അഭിമാനിക്കുന്നുവെന്നും ഭാവന പറഞ്ഞു.

സിനിമയില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും കൂടുതല്‍ സ്ത്രീകള്‍ കടന്നു വരണമെന്ന് നടി ഭാവന


സിനിമാ മേഖലയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമാ കളക്റ്റീവിനെ കുറിച്ചുള്ള അഭിപ്രായവും ഭാവന വ്യക്തമാക്കി. സംഘടന ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ വേദിയൊരുക്കുമെന്നും ഭാവന അറിയിച്ചു. താന്‍ സംഘടനയില്‍ അത്ര സജീവമല്ല. എന്നാല്‍, സിനിമാ രംഗത്തെ പല പ്രശ്‌നങ്ങളും സംഘടനയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇതിന്റെ പേരില്‍ പേടിച്ചു മാറി നില്‍ക്കേണ്ട കാര്യമില്ലെന്നും ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ സിനിമാ മേഖലയില്‍ ഉള്ളത് നല്ലതാണെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Cinema, Bhavana, More women should enter film industry: Bhavana.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia