ഡയറ്റ് വിട്ടിട്ടില്ല; രണ്ടാമതും അമ്മയാവാനുള്ള കാത്തിരിപ്പിനിടെ തന്റെ ഫിറ്റ്‌നസ് ടിപ്‌സുമായി ബോളിവുഡ് താരം കരീന കപൂര്‍
Oct 26, 2020, 15:57 IST
മുംബൈ: (www.kvartha.com 26.10.2020) രണ്ടാമതും അമ്മയാവാനുള്ള കാത്തിരിപ്പിനിടെ തന്റെ ഫിറ്റ്‌നസ് ടിപ്‌സുമായി ബോളിവുഡ് താരം കരീന കപൂര്‍. എന്‍ഡി ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ ഗര്‍ഭകാലത്തെ തന്റെ ഭക്ഷണരീതികളെക്കുറിച്ച് പങ്കുവെക്കുകയാണ് കരീന കപൂര്‍. ശുദ്ധമാര്‍ന്ന ഭക്ഷണം കഴിക്കുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം എന്നും പ്രധാനമായിരുന്നുവെന്ന് കരീന പറയുന്നു.
ഗര്‍ഭിണിയാണെന്നു കരുതി ഡയറ്റിങ്ങില്‍ മാറ്റം വരുത്തിയിട്ടില്ല. മുമ്പു കഴിച്ചിരുന്ന ഭക്ഷണങ്ങള്‍ തന്നെയാണ് ഇപ്പോഴും പിന്തുടരുന്നത്. എങ്കിലും രാവിലെയും ഉച്ചയ്ക്കും തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ബന്ധമാണ്. ഒപ്പം പച്ചക്കറികളും ആവോളം കഴിക്കും. ലളിതമായ ഡയറ്റു തന്നെ ആരോഗ്യകരമായിരിക്കാന്‍ ധാരാളമാണെന്നും കരീന പറയുന്നു.
ഭക്ഷണത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാതെ ഫിറ്റ്‌നസ് പുലര്‍ത്തുന്നതിനെക്കുറിച്ചും കരീന പറയുന്നു. രാവിലെ തന്നെ അന്നു കഴിക്കാന്‍ പോകുന്ന ഭക്ഷണത്തെക്കുറിച്ച് പ്ലാന്‍ ചെയ്തിരിക്കും. അതുകൊണ്ടു തന്നെ ഭക്ഷണം അമിതമാവാതെ എല്ലാം അളവിനനുസരിച്ച് കഴിക്കാന്‍ സാധിക്കും. ഒപ്പം ചെറിയ തോതിലുള്ള വ്യായാമങ്ങളും തന്നെ ആരോഗ്യവതിയായി ഇരിക്കാന്‍ സഹായിക്കുന്നുവെന്ന് കരീന.
അമ്മയാകാന്‍ പോകുന്നവര്‍ക്കായി ചില ടിപ്‌സും കരീന പങ്കുവെക്കുന്നുണ്ട്. നെഗറ്റിവിറ്റിയില്‍ നിന്ന് പരമാവധി വിട്ടുനിന്ന് ചിന്തകള്‍ ശുദ്ധമാക്കുകയാണ് അവയില്‍ പ്രധാനം. നിങ്ങള്‍ക്ക് കഴിക്കാന്‍ ആഗ്രഹമുള്ളതെല്ലാം കഴിച്ചോളൂ, പക്ഷേ ഒന്നും അമിതമാവരുത്. ദഹനപ്രക്രിയ സുഗമമാക്കാന്‍ ധാരാളം തൈര് ശീലമാക്കാം. ഗര്‍ഭിണിയായ സ്ത്രീ രണ്ടുപേര്‍ക്കുള്ള ഭക്ഷണം കഴിക്കണമെന്നു പറയാറുണ്ട്, അതില്‍ കഴമ്പില്ല നിങ്ങളുടെ ശരീരത്തിന് ആവശ്യമുള്ളത് മാത്രം കഴിച്ചാല്‍ മതി. നിങ്ങളുടെ ശരീരം പറയുന്നതു കേട്ട് നിങ്ങള്‍ക്ക് ശരിയെന്നു തോന്നുന്നത് ചെയ്യൂ- കരീന പറയുന്നു.
മകന്‍ തൈമൂറിന് കൂട്ടായി മറ്റൊരാള്‍ കൂടി വരുന്ന കാര്യം സമൂഹമാധ്യമത്തിലൂടെയാണ് കരീനയും ഭര്‍ത്താവും നടനുമായ സെയ്ഫ് അലി ഖാനും അറിയിച്ചത്. തുടര്‍ന്നങ്ങോട്ട് കരീനയുടെ മെറ്റേര്‍ണിറ്റി ഫാഷനും ഡയറ്റിങ്ങുമൊക്കെ വാര്‍ത്തയില്‍ നിറയാറുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.