വിവാഹ വാഗ്ദാനം നല്‍കി സഹ സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി മേക്ക് അപ്പ് ആര്‍ട്ടിസ്റ്റ്
Jul 2, 2020, 13:26 IST
അഹമ്മദാബാദ്: (www.kvartha.com 02.07.2020) വിവാഹ വാഗ്ദാനം നല്‍കി സഹ സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി മേക്ക് അപ്പ് ആര്‍ട്ടിസ്റ്റ് രംഗത്ത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് സഹ സംവിധായകന്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നിരന്തരം പീഡിപ്പിക്കുകയായിരുന്നു എന്നാണ് 18കാരിയായ മേക്കപ്പ് ആര്‍ടിസ്റ്റിന്റെ പരാതി. പൊലീസില്‍ നല്‍കിയ പരാതിയില്‍ സഹ സംവിധായകനും ഇയാളുടെ ബന്ധുവും തന്നെ കൂട്ട ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി പറയുന്നു.
ഗുജറാത്തി സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഹര്‍ദിക് സതസ്യ, വിമല്‍ സതസ്യ എന്നിവര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. ആരോപണ വിധേയനായ സഹ സംവിധായകന്‍ തന്റെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ സമീപിച്ചത്. പിന്നീട് ഇയാള്‍ക്കൊപ്പം ലൊക്കേഷനുകളില്‍ പോകുന്നത് പെണ്‍കുട്ടി പതിവാക്കിയിരുന്നു.
ഇതിനിെടയാണ് സഹ സംവിധായകനും അയാളുടെ ബന്ധുവും അമ്രേലിയിലുള്ള പെണ്‍കുട്ടിയുടെ വീട്ടിലെത്തി കൂട്ട ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Molesting charges filed against associate Gujarati film director, Ahmedabad, News, Molestation, Complaint, Cinema, Director, Police, Probe, National, Girl.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.