ലൈംഗിക പീഡന പരാതി: മഞ്ജു വാര്യരും നിവിന്‍ പോളിയും പ്രധാന വേഷത്തിലെത്തുന്ന പടവെട്ട് ചിത്രത്തിന്റെ സംവിധായകന്‍ കസ്റ്റഡിയില്‍
Mar 6, 2022, 16:46 IST
കൊച്ചി: (www.kvartha.com 06.03.2022) മഞ്ജു വാര്യരും നിവിന്‍ പോളിയും പ്രധാന വേഷത്തിലെത്തുന്ന പടവെട്ട് ചിത്രത്തിന്റെ സംവിധായകന്‍ ലൈംഗിക പീഡന പരാതിയില്‍ കസ്റ്റഡിയില്‍. ഈ ചിത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവതിയാണ് പരാതി നല്‍കിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കാക്കനാട് ഇന്‍ഫോപാര്‍ക് പൊലീസാണ് സംവിധായകനെ കണ്ണൂരില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. സണ്ണി വെയിന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് പടവെട്ട്. സിനിമയുടെ പ്രധാന ലൊകേഷന്‍ കണ്ണൂരാണ്.
മലബാറിന്റെ പശ്ചാത്തലത്തില്‍ മാലൂര്‍ എന്ന ഗ്രാമത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ 90 ശതമാനം ചിത്രീകരണവും ഇതിനോടകം തന്നെ പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കോവിഡ് പ്രതിസന്ധി മൂലം ഏറെ നാള്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
അതിഥി ബാലന്‍, സണ്ണി വെയ്ന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Keywords: Molestation complaint: Director in Police custody, Kochi, News, Director, Custody, Molestation, Police, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.