വില്ലന്‍ ജൂലൈ 28ന് തിയേറ്ററുകളില്‍

 


തിരുവനന്തപുരം: (www.kvartha.com 30.04.2017) മോഹന്‍ലാല്‍ നായകനാവുന്ന വില്ലന്‍ ജൂലൈ 28ന് തിയേറ്ററുകളിലെത്തും. റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണനാണ്. മഞ്ജു വാര്യരാണ് നായിക.

തിരുവനന്തപുരം, കൊച്ചി, വയനാട് എന്നിവിടങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി വില്ലന്റെ അവസാന ഷെഡ്യൂള്‍ ചെന്നൈയിലാണ്. വിശാലും, രാശി ഖന്നയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

ബിഗ്ബജറ്റ് ചിത്രമായ വില്ലന്‍ ആക്ഷന്‍ ത്രില്ലറാണ്. മോഹന്‍ലാല്‍ രണ്ട് ലുക്കിലെത്തുന്നു എന്നതും പ്രത്യേകതയാണ്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ സംവിധാനം നിര്‍വഹിക്കുന്നത്.

Mohanlal's upcoming movie Villain has got a release date, apparently. The movie, which has the actor playing a retired cop, is currently aiming at July 28 to hit theaters.


വില്ലന്‍ ജൂലൈ 28ന് തിയേറ്ററുകളില്‍

Keywords:  Kerala, News, Cinema, Film, Launch, Mohanlal, Manju Warrier, Theater, Entertainment, Mohanlal's Villain to hit theaters on July 28.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia