നടന്‍ നന്ദു പൊതുവാളിന്റെ വീട്ടില്‍ ഒരു അപ്രതീക്ഷിത അതിഥി എത്തി; വീട്ടുകാര്‍പോലും ഞെട്ടി
                                                 Feb 15, 2021, 15:09 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            കൊച്ചി: (www.kvartha.com 15.02.2021) കഴിഞ്ഞദിവസം നടന്‍ നന്ദു പൊതുവാളിന്റെ ഇടപ്പള്ളി പോണേക്കരയിലുള്ള വീട്ടില്‍ ഒരു അപ്രതീക്ഷിത അതിഥി എത്തി. തീര്‍ത്തും അവിചാരിതമായി എത്തിയ ആ അതിഥിയെ കണ്ട് വീട്ടുകാര്‍ പോലും ഒന്നു ഞെട്ടി. മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ ആയിരുന്നു ആ അതിഥി. 
 
നടന്‍ അബി തുടങ്ങിയ കൊച്ചിന്‍ സാഗറിന്റെ പ്രൊഡക്ഷന്‍ മാനേജരായി കൊണ്ടായിരുന്നു നന്ദു പൊതുവാളിന്റെ തുടക്കം. അബി, നാദിര്‍ഷ, ദിലീപ്, കോട്ടയം നസീര്‍, സലിം കുമാര്‍ തുടങ്ങിയ പ്രമുഖര്‍ക്കുമൊപ്പം അക്കാലത്ത് പ്രവര്‍ത്തിച്ച നന്ദു പൊതുവാള്‍ പിന്നീട് സിനിമയിലെത്തുകയായിരുന്നു. ദിലീപാണ് തന്നെ സിനിമയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നതെന്ന് നന്ദു പൊതുവാള്‍ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.
 
ലേലം സിനിമയിലും പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായി നന്ദു പൊതുവാള്‍ പ്രവര്‍ത്തിച്ചിരുന്നു. 'പാണ്ടിപ്പട' എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആവുന്നത്. 250 ഓളം സിനിമകളില്‍ ഇതിനകം അഭിനയിച്ചു കഴിഞ്ഞു.
  
  കഴിഞ്ഞയാഴ്ച ആയിരുന്നു നന്ദു പൊതുവാളിന്റെ മകന്റെ വിവാഹം. വിവാഹ റിസപ്ഷന് എത്താന്‍ കഴിയാത്തതിനാല്‍ വീട്ടില്‍ നേരിട്ടെത്തി വധൂവരന്മാര്‍ക്ക് ആശംസ അര്‍പിക്കുകയായിരുന്നു താരം. മിമിക്രി ലോകത്തു നിന്നും സിനിമയിലെത്തിയ നടനാണ് നന്ദു പൊതുവാള്‍. ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളിയ്ക്ക് സുപരിചിതനായ വ്യക്തി. സീരിയലുകളിലും നന്ദു സുപരിചിതനാണ്.  
 
 നടന്‍ അബി തുടങ്ങിയ കൊച്ചിന്‍ സാഗറിന്റെ പ്രൊഡക്ഷന്‍ മാനേജരായി കൊണ്ടായിരുന്നു നന്ദു പൊതുവാളിന്റെ തുടക്കം. അബി, നാദിര്‍ഷ, ദിലീപ്, കോട്ടയം നസീര്‍, സലിം കുമാര്‍ തുടങ്ങിയ പ്രമുഖര്‍ക്കുമൊപ്പം അക്കാലത്ത് പ്രവര്‍ത്തിച്ച നന്ദു പൊതുവാള്‍ പിന്നീട് സിനിമയിലെത്തുകയായിരുന്നു. ദിലീപാണ് തന്നെ സിനിമയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നതെന്ന് നന്ദു പൊതുവാള്‍ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.
ലേലം സിനിമയിലും പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായി നന്ദു പൊതുവാള്‍ പ്രവര്‍ത്തിച്ചിരുന്നു. 'പാണ്ടിപ്പട' എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആവുന്നത്. 250 ഓളം സിനിമകളില്‍ ഇതിനകം അഭിനയിച്ചു കഴിഞ്ഞു.
  Keywords:  Mohanlal's surprise visit to Nandu Poduval's home, Kochi, News, Cinema, Actor, Mohanlal, Visit, Marriage, Kerala. 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.