നടന്‍ നന്ദു പൊതുവാളിന്റെ വീട്ടില്‍ ഒരു അപ്രതീക്ഷിത അതിഥി എത്തി; വീട്ടുകാര്‍പോലും ഞെട്ടി

 


ADVERTISEMENT

കൊച്ചി: (www.kvartha.com 15.02.2021) കഴിഞ്ഞദിവസം നടന്‍ നന്ദു പൊതുവാളിന്റെ ഇടപ്പള്ളി പോണേക്കരയിലുള്ള വീട്ടില്‍ ഒരു അപ്രതീക്ഷിത അതിഥി എത്തി. തീര്‍ത്തും അവിചാരിതമായി എത്തിയ ആ അതിഥിയെ കണ്ട് വീട്ടുകാര്‍ പോലും ഒന്നു ഞെട്ടി. മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ ആയിരുന്നു ആ അതിഥി.

കഴിഞ്ഞയാഴ്ച ആയിരുന്നു നന്ദു പൊതുവാളിന്റെ മകന്റെ വിവാഹം. വിവാഹ റിസപ്ഷന് എത്താന്‍ കഴിയാത്തതിനാല്‍ വീട്ടില്‍ നേരിട്ടെത്തി വധൂവരന്മാര്‍ക്ക് ആശംസ അര്‍പിക്കുകയായിരുന്നു താരം. മിമിക്രി ലോകത്തു നിന്നും സിനിമയിലെത്തിയ നടനാണ് നന്ദു പൊതുവാള്‍. ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളിയ്ക്ക് സുപരിചിതനായ വ്യക്തി. സീരിയലുകളിലും നന്ദു സുപരിചിതനാണ്. നടന്‍ നന്ദു പൊതുവാളിന്റെ വീട്ടില്‍ ഒരു അപ്രതീക്ഷിത അതിഥി എത്തി; വീട്ടുകാര്‍പോലും ഞെട്ടി
Aster_MIMS
നടന്‍ അബി തുടങ്ങിയ കൊച്ചിന്‍ സാഗറിന്റെ പ്രൊഡക്ഷന്‍ മാനേജരായി കൊണ്ടായിരുന്നു നന്ദു പൊതുവാളിന്റെ തുടക്കം. അബി, നാദിര്‍ഷ, ദിലീപ്, കോട്ടയം നസീര്‍, സലിം കുമാര്‍ തുടങ്ങിയ പ്രമുഖര്‍ക്കുമൊപ്പം അക്കാലത്ത് പ്രവര്‍ത്തിച്ച നന്ദു പൊതുവാള്‍ പിന്നീട് സിനിമയിലെത്തുകയായിരുന്നു. ദിലീപാണ് തന്നെ സിനിമയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നതെന്ന് നന്ദു പൊതുവാള്‍ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.

ലേലം സിനിമയിലും പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായി നന്ദു പൊതുവാള്‍ പ്രവര്‍ത്തിച്ചിരുന്നു. 'പാണ്ടിപ്പട' എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആവുന്നത്. 250 ഓളം സിനിമകളില്‍ ഇതിനകം അഭിനയിച്ചു കഴിഞ്ഞു.

Keywords:  Mohanlal's surprise visit to Nandu Poduval's home, Kochi, News, Cinema, Actor, Mohanlal, Visit, Marriage, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia