മോഹന്‍ലാലിന്റെ രാഷ്ട്രീയ ചായ് വ് പുറത്തായി; വെളിപ്പെടുത്തിയത് സഹപാഠിയും സുഹൃത്തുമായ സന്തോഷ്

 


കൊച്ചി: (www.kvartha.com 19.02.2020) ചലച്ചിത്രതാരം മോഹന്‍ലാലിന്റെ രാഷ്ട്രീയ ചായ് വ് പുറത്തായിരിക്കുകയാണ്. സഹപാഠിയും സുഹൃത്തുമായ സന്തോഷ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എവിടെയും പ്രത്യക്ഷമായി തന്റെ രാഷ്ട്രീയം തുറന്ന് പറഞ്ഞിട്ടില്ലാത്ത ഒരാളാണ് നടന്‍ മോഹന്‍ലാല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം ബിജെപിയെ പിന്തുണയ്ക്കുന്ന ആളാണെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു.

മോഹന്‍ലാലിന്റെ രാഷ്ട്രീയ ചായ് വ് പുറത്തായി; വെളിപ്പെടുത്തിയത് സഹപാഠിയും സുഹൃത്തുമായ സന്തോഷ്

എന്നാല്‍ ഇതിനോടൊന്നും മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നില്ല. അതിനിടെയാണ് പഠനകാലത്ത് മോഹന്‍ലാലിന്റെ രാഷ്ട്രീയ ചായ്വ് ഏതുപാര്‍ട്ടിക്ക് വേണ്ടിയായിരുന്നു എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടനും കോളജില്‍ മോഹന്‍ലാലിന്റെ സഹപാഠിയുമായിരുന്ന സന്തോഷാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പ്രീഡിഗ്രിക്കും ഡിഗ്രിക്കും സന്തോഷ് തിരുവനന്തപുരം എം ജി കോളജിലായിരുന്നു പഠിച്ചത്. മോഹന്‍ലാലും അതേ ബാച്ചില്‍ കൊമേഴ്സ് ആയിരുന്നു പഠിച്ചിരുന്നത്. മോഹന്‍ലാല്‍ എസ് എഫ് ഐയും താന്‍ ഡി എസ് യുവും ആയിരുന്നു എന്ന് സന്തോഷ് പറയുന്നു. രാഷ്ട്രീയമായി എതിര്‍ ചേരികളിലായിരുന്നു ഇരുവരും. അതുകൊണ്ടു തന്നെ സൗഹൃദത്തേക്കാള്‍ രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

Keywords:  Mohanlal's political inclination fails Revealed by classmate and friend Santosh, Kochi, News, Cinema, Entertainment, Mohanlal, Actor, Politics, Prime Minister, Narendra Modi, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia