രാജാവിനെ പോലെ രാജകീയമായൊരു വരവ്! തോള് ചരിച്ച് ചെറുപുഞ്ചിരിയോടെ സ്ലോ മോഷനില്‍ മോഹന്‍ലാല്‍ ലൊക്കേഷനിലേക്ക് എത്തുന്ന ദൃശ്യങ്ങള്‍ വൈറല്‍, 'ദി റോയല്‍ എന്‍ട്രി' വീഡിയോ കാണാം
Oct 11, 2020, 10:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 11.10.2020) വെറും പതിനഞ്ച് സെക്കന്‍ഡ് മാത്രമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ലക്ഷകണക്കിന് ആളുകള്‍ ഇത് കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. ദൃശ്യം 2 വിന്റെ ചിത്രീകരണ ലൊക്കേഷനിലേക്ക് മോഹന്‍ലാല്‍ എത്തുന്ന വീഡിയോയാണിത്. സ്ലോ മോഷനും ബാക്ക് ഗ്രൗണ്ട് സംഗീതവുമൊക്കെ ചേര്‍ത്ത് താരത്തിന്റെ ഒരു ഫാന്‍സ് ക്ലബാണ് വീഡിയോ പുറത്തു വിട്ടത്.

ലൊക്കേഷനിലേക്ക് കടന്നു വരുന്ന തന്റെ കാറില്‍ നിന്നിറങ്ങിയ ലാല്‍, മാസ്‌ക് അഴിച്ച് ചുറ്റുമുള്ളവരെ അഭിവാദ്യം ചെയ്ത് നടന്നനീങ്ങുന്നു. തോള് ചരിച്ച് ചെറുപുഞ്ചിരിയോടെ സ്ലോ മോഷനില്‍ മോഹന്‍ ലാല്‍ എത്തുന്ന ദൃശ്യങ്ങള്‍ 'ദി റോയല്‍ എന്‍ട്രി' എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പങ്കുവച്ചത്. 'വരുന്നത് രാജാവാകുമ്പോള്‍ വരവ് രാജകീയമാകും' എന്ന തലക്കെട്ടോടെ വൈകാതെ തന്നെ ലാല്‍ ആരാധകര്‍ ഈ വീഡിയോ ഏറ്റെടുക്കുകയും ചെയ്തു.
കോവിഡ് പശ്ചാത്തലത്തിലുള്ള ഇടവേളയ്ക്ക് ശേഷമാണ് ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ലൊക്കേഷനില്‍ നിന്നുള്ള പല ചിത്രങ്ങളും നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദൃശ്യത്തിന്റെ രണ്ടാം ഭാഗം എത്തുന്നതിന്റെ ആവേശത്തില്‍ കൂടിയാണ് ആരാധകര്‍. ജിത്തു ജോസഫ് തന്നെ ഒരുക്കുന്ന ചിത്രത്തില്‍ ആദ്യ ഭാഗത്തിലെ താരങ്ങള്‍ തന്നെയാണ് അണിനിരക്കുന്നത്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശാ ശരത്ത്, സായ് കുമാര്‍, മുരളി ഗോപി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.