മഹാഭാരതത്തിന്‍റെ ചിത്രീകരണം അബുദാബിയിൽ

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 21.05.2017) മോഹൻലാൽ നായകനാവുന്ന മഹാഭാരതത്തിന്‍റെ ആദ്യഘട്ട ചിത്രീകരണം അബുദാബിയിൽ നടക്കും. ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായ മഹാഭാരതം ആയിരം കോടി രൂപ ചെലവിട്ട് ബി ആർ ഷെട്ടിയാണ് നിർമിക്കുന്നത്. അബുദാബിയിലെ വ്യവസായ പ്രമുഖനാണ് ബി ആർ ഷെട്ടി. തന്നെ ധനികനാക്കിയ അബുദാബിയിൽ മഹാഭാരതം ചിത്രീകരിക്കണമെന്നത് ഷെട്ടിയുടെ ആഗ്രഹമായിരുന്നു.

ചിത്രത്തിന്‍റെ തിരക്കഥ രചിക്കുന്നത് എം ടി വാസുദേവൻ നായരാണ്. സംവിധായകൻ വി എ ശ്രീകുമാറും. 750 കോടി രൂപയാണ് ശ്രീകുമാർ ആവശ്യപ്പെട്ടത്. എന്നാൽ ഇന്ത്യയിൽ ഇന്നുവരെ കാണാത്ത തരത്തിലുള്ള ചിത്രത്തിനായി ആയിരം കോടി മുടക്കാമെന്ന് ബി ആർ ഷെട്ടി പറയുകയായിരുന്നു. മോഹൻലാൽ ചിത്രത്തിൽ ഭീമനായി പ്രത്യക്ഷപ്പെടുന്നു.

എം ടിയുടെ പ്രസിദ്ധ നോവലായ രണ്ടാമൂഴത്തിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് മഹാഭാരതം. രണ്ട് ഭാഗമായിട്ടാണ് ചിത്രം റിലീസ് ചെയ്യുക. ഭീമന്‍റെ കാഴ്ചയിലൂടെയാണ് ചിത്രം അനാവരണം ചെയ്യപ്പെടുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

മഹാഭാരതത്തിന്‍റെ ചിത്രീകരണം അബുദാബിയിൽ

SUMMARY: Abu Dhabi, the capital of United Arab Emirates, will be the first location of India's most expensive film Mahabharatha, which is produced by business tycoon B R Shetty.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia