പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ടൈറ്റില്‍ ഫോണ്ട് പുറത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 08.05.2018) മോഹന്‍ലാലിനെ നായകനാക്കി യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിന്റെ ടൈറ്റില്‍ ഫോണ്ട് പുറത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ടീസര്‍ പുറത്തുവിട്ടത്. പേരു പോലെ തന്നെ ഏറെ ദുരൂഹതകള്‍ ഉള്ളിലൊളിപ്പിച്ച ഫോണ്ടിന്റെ രൂപകല്‍പ്പന ആനന്ദ് രാജേന്ദ്രന്റേതാണ്. ടൈറ്റില്‍ ആനിമേഷന്‍ ഡിജിറ്റല്‍ ബ്രിക്കും സംഗീതം ദീപക് ദേവും നിര്‍വഹിച്ചിരിക്കുന്നു.

ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതു മുതല്‍ ഏറെ ആവേശത്തിലായിരുന്നു ഇരു താരങ്ങളുടെയും ആരാധകര്‍. ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തോട് ഉപമിച്ച് പുറത്തു വന്ന പല പോസ്റ്ററുകള്‍ക്കും വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

 പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ടൈറ്റില്‍ ഫോണ്ട് പുറത്ത്

മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ഈ വന്‍ ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. മലയാളത്തിന്റെ സൂപ്പര്‍ നായിക മഞ്ജു വാര്യര്‍ ലൂസിഫറില്‍ ലാലിന്റെ നായികയായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

നേരത്തെ ലൂസിഫറിന്റെ പൂര്‍ത്തിയായ തിരക്കഥയുമായി പൃഥ്വിരാജ്, മോഹന്‍ലാലിനെ സന്ദര്‍ശിച്ചിരുന്നു. തിരക്കഥ വായിച്ച ശേഷം മോഹന്‍ലാല്‍ പറഞ്ഞത്-' ലൂസിഫര്‍ വളരെ നല്ല സിനിമയായിരിക്കും. അതിന്റെ മേക്കിങിലും കഥ പറയുന്ന രീതിയിലും ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. വലിയ മഹത്തായ സിനിമയൊന്നുമല്ല, സാധാരണക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു എന്റര്‍ടെയ്‌നര്‍. എന്റര്‍ടെയ്‌നര്‍ ഉണ്ടാക്കാന്‍ അത്ര എളുപ്പമൊന്നുമല്ല, എല്ലാ രീതിയിലും മികച്ച സിനിമയായിരിക്കും ലൂസിഫര്‍.' എന്നുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mohanlal's Lucifer: The Title Font Of The Movie Is Out!, Mohanlal, News, Cinema, Entertainment, Director, Prithvi Raj, Poster, Kerala, Video.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia