കൊച്ചി: (www.kvartha.com 03.07.2017) മോഹൻലാലിന്റെ പുതിയതായി ഇറങ്ങാൻ പോകുന്ന 'ഒടിയൻ' സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് പുറത്തിറക്കിയത്.
ഫുൾ ഷേവ് ചെയ്ത് തടി കുറഞ്ഞ് ഒരു ചെറുപ്പക്കാരന്റെ ലുക്കിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. 52 സെക്കൻഡ് ദൈർഘ്യമുള്ള പോസ്റ്ററിൽ മോഹൻലാൽ മാത്രമാണ് നിറഞ്ഞു നിൽക്കുന്നത്. മോഷൻ പോസ്റ്റർ ഇതിനോടകം തന്നെ ഹിറ്റായിട്ടുണ്ട്.
ഒടിയന്റെ മോഷൻ പോസ്റ്ററിന് വേണ്ടി ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായെങ്കിലും ഇത്തരത്തിലുള്ള ഒരു പോസ്റ്റർ ആരാധകരാരും തന്നെ പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് മോഹൻലാൽ പേജിലെ ആരാധകരുടെ കമെന്റിൽ നിന്ന് വ്യക്തമാകുന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഒടിയൻ വി എ ശ്രീകുമാർ മേനോനാണ് സംവിധാനം ചെയ്യുന്നത്. ഹരി കൃഷ്ണൻ രചനയും ഷാജി കുമാർ ക്യാമറയും കൈകാര്യം ചെയ്യുന്ന ഒടിയന് സംഗീതം നൽകുന്നത് ജയചന്ദ്രനാണ്.
Credit: Facebook

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Summary: Actor Mohanlal – whose upcoming mega budget film Odiyan has sent the fan pulse racing – unveiled the first motion poster of the film on Monday on Facebook Live. The motion poster shows Mohanlal looking much younger and muscular. Dressed in a simple
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.