മഞ്ജു വാരിയറും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു; 'കെയര്‍ ഓഫ് സൈറാബാനു'വില്‍ മോഹന്‍ലാല്‍ മഞ്ജുവിന്റെ ഭര്‍ത്താവ്

 


കൊച്ചി: (www.kvartha.com 28.02.2017) എന്നും ഇപ്പോഴും എന്ന സിനിമക്ക് ശേഷം മഞ്ജു വാരിയരും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നതായി വാര്‍ത്ത. മഞ്ജു വാരിയര്‍ നായികയാകുന്ന 'കെയര്‍ ഓഫ് സൈറാബാനു'വിലാണ് മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ അഭിനയിക്കുന്നത്. മഞ്ജു അവതരിപ്പിക്കുന്ന സൈറാബാനുവിന്റെ ഭര്‍ത്താവായ പീറ്റര്‍ ജോണായാണ് മോഹന്‍ലാല്‍ എത്തുന്നത്.

നേരത്തെ ഇറങ്ങിയ സിനിമയുടെ ടീസറിന് വന്‍ പ്രാധാന്യം ലഭിച്ചിരുന്നു. എന്നാല്‍ ടീസറില്‍ മോഹന്‍ലാലിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. മറ്റു സിനിമാ വാര്‍ത്തകളിലും മോഹന്‍ലാല്‍ അഭിനയിക്കുന്ന കാര്യം സ്ഥിരീകരിച്ചിരുന്നില്ല. അതേസമയം സിനിമയുടെ രണ്ടാമത്തെ ടീസറും ട്രെയിലറും ഇറക്കാന്‍ ആലോചിക്കുന്നുണ്ടെന്നും ആ സമയം മോഹന്‍ലാലിനെ ഉള്‍പെടുത്താനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നതെന്നും അനൗദ്യോഗിക വിവരമുണ്ട്. ഷാനിന്റെ തിരക്കഥയില്‍ ആന്റണി സോണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മഞ്ജു വാരിയറും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു; 'കെയര്‍ ഓഫ് സൈറാബാനു'വില്‍ മോഹന്‍ലാല്‍ മഞ്ജുവിന്റെ ഭര്‍ത്താവ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Mohanlal to pair with Manju Warrior. After the film Ennum EPpozhum Mohanlal and Manju warrior again team up for new film C/o Sairabanu. In this film Mohanlal act as Manju's Husband.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia