ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ തല്ലാനോങ്ങി നടന്‍ മോഹന്‍ലാല്‍
Oct 6, 2018, 15:34 IST
കൊച്ചി: (www.kvartha.com 06.10.2018) ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ തല്ലാനോങ്ങി നടന്‍ മോഹന്‍ലാല്‍. വിഷയത്തില്‍ സരസമായി പ്രതികരിക്കുകയായിരുന്നു താരം. കൊച്ചിയില്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് മാധ്യമപ്രവര്‍ത്തകരുടെ ശബരിമല ചോദ്യത്തിന് തമാശരൂപേണ ലാല്‍ തല്ലാനോങ്ങിയത്. സിനിമയിലെ ലാല്‍ കുസൃതികളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു സംഭവം.
അതേസമയം, താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടിവ് യോഗം ശനിയാഴ്ച കൊച്ചിയില്‍ ചേരുന്നുണ്ടെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. പ്രളയ ബാധിതരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായി അമ്മയുടെ നേതൃത്വത്തില്‍ സ്‌റ്റേജ് ഷോ ഒരുങ്ങുന്നുണ്ടെന്നും ഇതിലൂടെ അഞ്ച് കോടി സ്വരൂപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ലാല്‍ അറിയിച്ചു. ദിലീപ് വിഷയവും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇത് സംബന്ധിച്ച് വിമെന്‍ ഇന്‍ സിനിമാ കലക്ടീവ് നല്‍കിയ കത്തും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.
പ്രളയത്തില്‍ ദുരിതം അനുഭവിച്ച കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്ക് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ വിതരണം നടന്നു. സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ 200 വിദ്യാര്‍ത്ഥിനികള്‍ക്ക് 5000 രൂപയുടെ വസ്ത്രങ്ങള്‍ വാങ്ങാനായി കൂപ്പണുകള്‍ വിതരണം ചെയ്തു. ശീമാട്ടിയുമായി സഹകരിച്ചായിരുന്നു സഹായ വിതരണം. ഇന്നസെന്റ് എംപി, സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ധര്‍മരാജ് അടാട്ട്, ബീന കണ്ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mohanlal Response about Sabarimala issue, Kochi, News, Media, Sabarimala Temple, Religion, Cinema, Kerala, Video.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.