പുലിമുരുകന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി

 


ADVERTISEMENT

കൊച്ചി: (www.kvartha.com 18.04.2016) മലയാള ചിത്രം പുലിമുരുകന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ് പുലിമുരുകന്‍. കാടിന്റെ വന്യതയില്‍ മനുഷ്യനും മൃഗവുമായുള്ള പോരാട്ടത്തിന്റെ കഥയാണ് പുലിമുരുകന്‍ പറയുന്നത്.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോസ്റ്ററില്‍ മോഹന്‍ലാലിനൊപ്പം നാല് കഥാപാത്രങ്ങളെക്കൂടി അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്നും ലാല്‍ , തെലുങ്കു നടന്‍ ജഗുപതി ബാബു, ഹിന്ദി നടന്‍ മകരാനന്ദ് ദേശ് പാണ്ഡേ, തമിഴ് നടന്‍ കിഷോര്‍ എന്നിവരാണ് ഔദ്യോഗിക പോസ്റ്റിലുള്ളവര്‍. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പുലിമുരുകന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി



Keywords: Kochi, Kerala, Posters, Cinema, Mohanlal, Entertainment.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia