മുന്തിരിവള്ളികളുടെ വ്യാജൻ പുറത്തിറങ്ങിയ സംഭവം: നിർമ്മാതാക്കൾ സൈബർ സെല്ലിന് പരാതി നൽകി

 


ADVERTISEMENT

കൊച്ചി: (www.kvartha.com 26.02.2017) തിയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന 'മുന്തിരി വള്ളികൾ തളിക്കുമ്പോൾ' എന്ന സിനിമയുടെ വ്യാജൻ ഇൻറർനെറ്റിൽ പുറത്തിറങ്ങി. ചില തമിഴ് സൈറ്റുകളിലാണ് ചിത്രത്തിന്റെ വ്യാജൻ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിനെതിരെ നിർമ്മാതാക്കൾ പരാതി നൽകുകയും പോലീസ് അന്വേഷണമാരംഭിക്കുകയും ചെയ്തു.

പോലീസ് അന്വേഷണം തുടങ്ങിയതോടെ അപ്ലോഡ് ചെയ്യപ്പെട്ട പല സൈറ്റുകളിൽ നിന്നും സിനിമ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ ആരൊക്കെ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നും അവർ ആരൊക്കെയാണാണെന്നും ഉടൻ തന്നെ കണ്ട് പിടിക്കുമെന്ന് സൈബർ സെൽ അറിയിച്ചിട്ടുണ്ടെന്ന് നിർമ്മാതാവ് പറഞ്ഞു. അതിനായി പലരുടെയും ഐ പി അഡ്രസ് ലഭിച്ചതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

മുന്തിരിവള്ളികളുടെ വ്യാജൻ പുറത്തിറങ്ങിയ സംഭവം: നിർമ്മാതാക്കൾ സൈബർ സെല്ലിന് പരാതി നൽകി

ജനുവരി 20 ന് തിയറ്ററുകളിലെത്തിയ 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' മികച്ച അഭിപ്രായം നേടി വൻ വിജയമായിക്കൊണ്ടിരിക്കുമ്പോഴാണ് ചിത്രത്തിനെതിരെ ഇങ്ങനെയൊരു തിരിച്ചടിയുണ്ടാകുന്നത്. വീക്കെൻഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Mohanlal new film Munthirvallikal Thalirkkumpol on piracy attack. The film is still running in theater and got many appreciation from various persons now on piracy attack. Producer filed case
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia