മോഹന്‍ലാലിന്റെ പുതിയ ചിത്രം '1971 ബീയോണ്ട് ബോര്‍ഡേഴ്‌സ്' ടീസര്‍ പുറത്തിറങ്ങി, വീഡിയോ കാണാം

 


കൊച്ചി: (www.kvartha.com 02.03.2017) മോഹന്‍ലാല്‍ വീണ്ടും പട്ടാളക്കാരനായി വേഷമിടുന്ന '1971 ബീയോണ്ട് ബോര്‍ഡേഴ്‌സ്' ടീസര്‍ പുറത്തിറങ്ങി. പ്രശസ്ത സംവിധായകന്‍ മേജര്‍രവി മോഹന്‍ലാലുമായി ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. മേജര്‍ മഹാദേവന്‍, മേജര്‍ സഹദേവന്‍ തുടങ്ങി മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

മോഹന്‍ലാലിന്റെ പുതിയ  ചിത്രം '1971 ബീയോണ്ട് ബോര്‍ഡേഴ്‌സ്' ടീസര്‍ പുറത്തിറങ്ങി, വീഡിയോ കാണാം

ഇന്ത്യാ - പാകിസ്ഥാന്‍ യുദ്ധത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കഥയാണ് ചിത്രത്തിന്റെ പ്രമേയം. പ്രിയങ്കാ ചൗധരി നായികയാകുന്ന സിനിമയില്‍ ആശാ ശരത്, രഞ്ജി പണിക്കര്‍, സുധീര്‍ കരുമന, സൈജു കുറുപ്പ് തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ഇവരെ കൂടാതെ ബോളിവുഡ് താരം അരുണോദയ് സിങ്, തെലുഗു നടന്‍ അല്ലു സിരീഷ് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

സുജിത് വാസുദേവ് ക്യാമറയും രാഹുല്‍ സുബ്രഹ്മണ്യന്‍ സംഗീതവും നിര്‍വഹിക്കുന്ന ഈ സിനിമ റെഡ് റോസിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് നിര്‍മിക്കുന്നത്. ഇ വര്‍ഷം മോഹന്‍ലാലിന് ഏറ്റവുമധികം പ്രതീക്ഷയുള്ള ചിത്രം കൂടിയാണ് '1971 ബീയോണ്ട് ബോര്‍ഡേഴ്‌സ്.

Video Credit: https://www.facebook.com/ActorMohanlal/

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Mohanlal new film '1971 beyond borders' teaser released. Major Ravi directing new movie '1971 beyond borders' staring Mohanlal released teaser. This is the fifth time these team work together for a film.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia