മുണ്ട് മടക്കിക്കുത്തി, മീശ പിരിച്ച്, കിടിലന്‍ ലുക്; ആരാധകര്‍ക്ക് വിഷുസമ്മാനമായി 'ആറാട്ട്' ടീസര്‍ പുറത്ത് വിട്ട് മോഹന്‍ലാല്‍
Apr 14, 2021, 12:57 IST
കൊച്ചി: (www.kvartha.com 14.04.2021) ആരാധകര്‍ക്ക് വിഷുസമ്മാനമായി 'ആറാട്ട്' ടീസര്‍ പുറത്ത് വിട്ട് മോഹന്‍ലാല്‍. ബി ഉണ്ണികൃഷ്ണന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ആറാട്ടിന്റെ ഒഫീഷ്യല്‍ ടീസര്‍ വിഷുദിനത്തില്‍ 11 മണിക്ക് ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് പുറത്തുവിട്ടത്.
മുണ്ട് മടക്കിക്കുത്തിയുള്ള ആക്ഷന്‍ രംഗങ്ങള്‍ നിറച്ചാണ് ടീസര്‍ നിര്‍മിച്ചിരിക്കുന്നത്. തെലുങ്ക് ഭാഷയിലുള്ള ഡയലോഗുമുണ്ട്. ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും ആറാട്ടെന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ നെയ്യാറ്റിന്‍കരയില്‍ നിന്നു പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതിനെ തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളൊക്കെയാണ് ചിത്രത്തിന്റെ പ്രമേയമെന്നും നേരത്തേ തന്നെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ സൂചിപ്പിച്ചിരുന്നു.
നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഉദയകൃഷ്ണ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രമായ 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലാല്‍ ചിത്രങ്ങളിലൊന്നാണ്.
Aaraattu Official Teaser https://youtu.be/MdeNhZt77cg #AaraattuTeaser
Posted by Mohanlal on Tuesday, 13 April 2021
Keywords: News, Kerala, Kochi, Cinema, Actor, Mohanlal, Entertainment, Video, Social Media, Facebook, Mohanlal movie 'Aratt' teaser released as a Vishu gift to the fans
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.