ലോക് ഡൗണിന് ശേഷം ഉടന്‍ വരുന്നു; മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ 'ദൃശ്യം 2' 60 ദിവസത്തെ ഷൂട്ടിംഗില്‍ പൂര്‍ത്തീകരിക്കും

 



കൊച്ചി: (www.kvartha.com 20.05.2020) ലേക് ഡൗണ്‍ തീരുമ്പോള്‍ 60 ദിവസത്തെ ഷൂട്ടിംഗില്‍ പൂര്‍ത്തീകരിക്കുന്ന മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ 'ദൃശ്യം 2' വരുന്നു. കൊറോണയെ തുടര്‍ന്നുള്ള ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്നത് ദൃശ്യം 2വില്‍. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു 2013ല്‍ ഇറങ്ങിയ ക്രൈം ത്രില്ലര്‍ ദൃശ്യം. ആശീര്‍വാദ് സിനിമാസ് ആയിരിക്കും ദൃശ്യം 2വും നിര്‍മ്മിക്കുക. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ് മനോരമ പത്രത്തോട് പുതിയ ചിത്രത്തിന്റെ വിവരം പങ്കുവച്ചത്.

ലോക് ഡൗണിന് ശേഷം ഉടന്‍ വരുന്നു; മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ 'ദൃശ്യം 2' 60 ദിവസത്തെ ഷൂട്ടിംഗില്‍ പൂര്‍ത്തീകരിക്കും

കൊവിഡ് പ്രതിസന്ധിയില്‍ നിലച്ച മോഹന്‍ലാലിന്റെ മറ്റു ചിത്രങ്ങള്‍ ഈ ചിത്രത്തിന് ശേഷമേ ആരംഭിക്കൂ എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2013ലാണ് ജീത്തുജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ദൃശ്യം റിലീസായത്. പുലിമുരുകന് മുന്‍പ് മോഹന്‍ലാലിന്റെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമായിരുന്നു ദൃശ്യം.

ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോക് ഡൗണിന് ശേഷവും സിനിമ ചിത്രീകരണത്തിനും മറ്റും നിയന്ത്രണങ്ങള്‍ ഉണ്ടാകും എന്നതിനാല്‍ ആ സാഹചര്യങ്ങളും പരിഗണിച്ച് ചിത്രീകരിക്കാവുന്ന രീതിയിലായിരിക്കും ദൃശ്യം 2 വിന്റെ രചന എന്നാണ് സൂചന. കേരളത്തില്‍ 60 ദിവസം എടുത്ത് ഷൂട്ടിംഗ് പൂര്‍ത്തികരിക്കുന്ന രീതിയിലായിരിക്കും ചിത്രം.

Keywords:  News, Kerala, Film, Cinema, Mohanlal, Entertainment, Director, Lockdown, Trending, Mohanlal Jeethu Joseph Team Again with Drishyam 2
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia