ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തില്‍ തിളങ്ങി മോഹന്‍ലാലും കുടുംബവും

 


കൊച്ചി: (www.kvartha.com 28.12.2020) ആന്റണി പെരുമ്പാവൂരിന്റെ മകളും ഡോക്ടറുമായ അനിഷയുടേയും പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകനുമായ ഡോക്ടര്‍ എമില്‍ വിന്‍സെന്റിന്റെയും വിവാഹത്തില്‍ തിളങ്ങി മോഹന്‍ലാലും കുടുംബവും. 

കഴിഞ്ഞദിവസം നടന്ന വിവാഹത്തിന് മോഹന്‍ലാലും കുടുംബവും ആദ്യാവസാനം വരെ പങ്കെടുത്തു. വിവാഹത്തിന് പളളിയിലേക്ക് വധൂവരന്മാരെ ആനയിച്ച് കൊണ്ട് വരുന്നവര്‍ക്കിടയിലും സൂപ്പര്‍സ്റ്റാറും കുടുംബവും ഉണ്ടായിരുന്നു. മോഹന്‍ലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയാണ് ആന്റണി പെരുമ്പാവൂര്‍.

കറുപ്പ് സ്യൂട്ടും കോട്ടും അണിഞ്ഞ് പുരുഷന്മാരും ചുവപ്പ് നിറമുളള ഗൗണില്‍ സ്ത്രീകളും കൈകോര്‍ത്ത് പളളിയിലേക്ക് കയറി. ഏറ്റവും അവസാനം മോഹന്‍ലാലും ഭാര്യ സുചിത്രയും ഉണ്ടായിരുന്നു. തൊട്ടു മുമ്പിലായി പ്രണവ് മോഹന്‍ലാലും സഹോദരി വിസ്മയ മോഹന്‍ലാലുമാണ് നടന്നത്. ഏറെ കാലത്തിന് ശേഷമാണ് വിസ്മയ കുടുംബത്തോടൊപ്പം ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. വൈകുന്നേരം നടന്ന വിവാഹ റിസപ്ഷനില്‍ മോഹന്‍ലാലിനൊപ്പം ദിലീപ് അടക്കമുളള മറ്റ് പ്രമുഖ താരങ്ങളും പങ്കെടുത്തു.

അനിഷയുടെ വിവാഹ നിശ്ചയത്തിന് മോഹന്‍ലാലും ഭാര്യ സുചിത്രയും മകന്‍ പ്രണവ് മോഹന്‍ലാലും പങ്കെടുത്തിരുന്നു. നവംബര്‍ 29ന് കൊച്ചിയിലെ പള്ളിയില്‍ വച്ചായിരുന്നു എമിലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കള്‍ക്ക് പുറമെ മോഹന്‍ലാലും കുടുംബവും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിലും പങ്കെടുത്തത്.

എന്നാല്‍ മനസമ്മതത്തില്‍ മോഹന്‍ലാല്‍ ഒറ്റയ്ക്കാണ് എത്തിയത്. പളളിയിലും തുടര്‍ന്ന് നടന്ന വിരുന്ന് സത്കാരത്തിലുമെല്ലാം മുന്‍പന്തിയില്‍ മോഹന്‍ലാല്‍ ഉണ്ടായിരുന്നു.
ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തില്‍ തിളങ്ങി മോഹന്‍ലാലും കുടുംബവും


Keywords:  Mohanlal, family make heads turn at wedding of Antony Perumbavoor’s daughter, Kochi, News, Cinema, Mohanlal, Family, Marriage, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia