SWISS-TOWER 24/07/2023

അല്‍ഫോണ്‍സ് പുത്രനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

 


ADVERTISEMENT

'ഒപ്പം' സിനിമയുടെ ട്രെയിലര്‍ കണ്ടത് ഒരു ദിവസത്തിനകം മൂന്ന് ലക്ഷത്തിലധികം പേര്‍

കൊച്ചി: (www.kvartha.com 24.07.2016) യുവ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'ഒപ്പം' സിനിമയുടെ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത് അല്‍ഫോണ്‍സ് പുത്രനാണ്.

അല്‍ഫോണ്‍സ് പുത്രനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍മനോഹരമായ എഡിറ്റിങ്ങ് നടത്തിയ ട്രൈലര്‍ അപ്ലോഡ് ചെയ്ത് ഒരു ദിവസം കഴിഞ്ഞപ്പോള്‍ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ട്രെയ്ലര്‍ ഫേസ്ബുക്കിലൂടെ ആരാധകരോട് പങ്കുവയക്കുന്നതിനിടെയാണ്  യുവ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനോട് മോഹന്‍ലാല്‍ നന്ദി പറഞ്ഞത്.

ഗോവിന്ദ് വിജയിന്റെതാണ് കഥ. ഒരു കൊലപാതകത്തിന്റെ ഏക ദൃക്‌സാക്ഷിയാകുന്ന നായകന്‍ കുറ്റവാളി താനാണെന്ന് മുദ്രകുത്തപ്പെടുന്നതോടെ യഥാര്‍ത്ഥ കൊലപാതകിയെ അന്വേഷിച്ച് ഇറങ്ങുന്നതാണ് കഥ. ചിത്രത്തില്‍ മോഹന്‍ലാല്‍ അന്ധനായ കഥാപാത്രമായാണ് എത്തുന്നത്.
മോഹന്‍ലാലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
Here we go...with pleasure we are presenting Oppam trailer, and also I take this occasion to extend my sincere thanks to Alphonse Puthren who did Oppam's trailer edits.


Keywords: Kochi, Ernakulam, Kerala, Mohanlal, Actor, Malayalam, Cinema, Mollywood, film, YouTube, Entertainment, Oppam trailer.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia