ആ ഗാനം ഏത് സിനിമയിലേതാണോ, ആരാണ് പാടിയതെന്നോ അറിയില്ല, തെറ്റിദ്ധാരണ ഉണ്ടായതില്‍ ക്ഷമ ചോദിച്ച് മോഹന്‍ലാല്‍
Jan 20, 2020, 12:52 IST
കൊച്ചി: (www.kvartha.com 20.01.2020) ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെ 'മാതളത്തേനുണ്ണാന്‍' എന്ന ഗാനം താന്‍ പാടിയതാണെന്ന് മോഹന്‍ലാല്‍ പറഞ്ഞത് വലിയ വിവാദമാവുകയും ഇതിനെതിരെ ഈ ഗാനം ആലപിച്ച വി ടി മുരളി രംഗത്തെത്തിയിരുന്നു. പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ എന്നാണ് മുരളി ഈ സംഭവവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കുറിച്ചത്.
ഈ സംഭവത്തില്‍ വിശദീകരണവുമായാണ് താരം രംഗത്തെത്തിയത്. അന്ന് താന്‍ പറഞ്ഞതില്‍ തെറ്റിദ്ധാരണ ഉണ്ടായതാണെന്നും താന്‍ ക്ഷമ ചോദിക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞു.
1985ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ഉയരും ഞാന്‍ നാടാകെ'. ഇതിലെ ഏറെ ശ്രദ്ധിക്കപ്പെട്ട 'മാതളത്തേനുണ്ണാന്‍...' എന്ന ഗാനം ഒ.എന്‍.വി. കുറുപ്പ് രചിച്ച് കെ.പി.എന്‍. പിള്ള സംഗീതം പകര്‍ന്ന് വി.ടി. മുരളിയാന്‍് ആലപിച്ചത്.
ചാനല്‍ പരിപാടിക്കിടെ മോഹന്‍ലാല്‍ പാട്ട് താന്‍ പാടിയതാണെന്നാണ് നടന്‍ ധര്‍മ്മജനോട് പറഞ്ഞിരുന്നത്. ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാലിനെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
'കഴിഞ്ഞ ആഴ്ചയില്‍ ഞാന്‍ ഒരാളോട് പാട്ടുപാടാന്‍ പറഞ്ഞു. അവര്‍ പാട്ടുപാടി. പക്ഷെ ആ പാട്ട് ഏത് സിനിമയിലേതാണോ ആരാണ് പാടിയതെന്നോ എന്നനിക്കറിയില്ല. അപ്പോള്‍ ഇത് എന്റെ സിനിമയിലേതാണെന്നും ഞാന്‍ പാടിയതാണെന്നും പറഞ്ഞു. എന്നു പറഞ്ഞാല്‍ ഞാന്‍ പാടി അഭിനയിച്ചു. 38 വര്‍ഷം മുമ്ബുള്ള സിനിമയാണ്. പക്ഷെ അത് ഞാന്‍ പാടിയ പാട്ടാണെന്ന് ഒരുപാടുപേര്‍ തെറ്റിദ്ധരിച്ചു'. താന്‍ അതല്ല ഉദ്ദേശിച്ചതെന്നും തെറ്റിദ്ധരിച്ചവരോട് ക്ഷമ ചോദിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ഈ സംഭവത്തില്‍ വിശദീകരണവുമായാണ് താരം രംഗത്തെത്തിയത്. അന്ന് താന്‍ പറഞ്ഞതില്‍ തെറ്റിദ്ധാരണ ഉണ്ടായതാണെന്നും താന്‍ ക്ഷമ ചോദിക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞു.
1985ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ഉയരും ഞാന്‍ നാടാകെ'. ഇതിലെ ഏറെ ശ്രദ്ധിക്കപ്പെട്ട 'മാതളത്തേനുണ്ണാന്‍...' എന്ന ഗാനം ഒ.എന്‍.വി. കുറുപ്പ് രചിച്ച് കെ.പി.എന്‍. പിള്ള സംഗീതം പകര്‍ന്ന് വി.ടി. മുരളിയാന്‍് ആലപിച്ചത്.
ചാനല്‍ പരിപാടിക്കിടെ മോഹന്‍ലാല്‍ പാട്ട് താന്‍ പാടിയതാണെന്നാണ് നടന്‍ ധര്‍മ്മജനോട് പറഞ്ഞിരുന്നത്. ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാലിനെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
'കഴിഞ്ഞ ആഴ്ചയില്‍ ഞാന്‍ ഒരാളോട് പാട്ടുപാടാന്‍ പറഞ്ഞു. അവര്‍ പാട്ടുപാടി. പക്ഷെ ആ പാട്ട് ഏത് സിനിമയിലേതാണോ ആരാണ് പാടിയതെന്നോ എന്നനിക്കറിയില്ല. അപ്പോള്‍ ഇത് എന്റെ സിനിമയിലേതാണെന്നും ഞാന്‍ പാടിയതാണെന്നും പറഞ്ഞു. എന്നു പറഞ്ഞാല്‍ ഞാന്‍ പാടി അഭിനയിച്ചു. 38 വര്‍ഷം മുമ്ബുള്ള സിനിമയാണ്. പക്ഷെ അത് ഞാന്‍ പാടിയ പാട്ടാണെന്ന് ഒരുപാടുപേര്‍ തെറ്റിദ്ധരിച്ചു'. താന്‍ അതല്ല ഉദ്ദേശിച്ചതെന്നും തെറ്റിദ്ധരിച്ചവരോട് ക്ഷമ ചോദിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Keywords: News, Kerala, Kochi, Actor, Mohanlal, Apology, Facebook, Song, Cinema, Mohanlal Apologized for Misunderstanding
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.