1000 കോടി മുതൽ മുടക്കിൽ എം ടി യുടെ രണ്ടാമൂഴം സിനിമയാകുന്നു, മോഹൻലാൽ നായകനാകുന്ന സിനിമയിൽ ഇന്ത്യയിലെ സൂപ്പർ താരങ്ങൾക്ക് പുറമെ ഹോളിവുഡിലേയും പ്രഗൽഭർ അണി നിരക്കും, വ്യവസായി ബി ആർ ഷെട്ടി നിർമ്മിക്കുന്ന ചിത്രം എം ടി യുടെ തന്നെ രചനയിൽ വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യും, വീഡിയോ കാണാം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 17.04.2017) കാത്തിരിപ്പിന് വിരാമം. വിശ്വ വിഖ്യാത എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം സിനിമയാകുന്നു. 1000 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന സിനിമയുടെ നിർമ്മാണം പ്രമുഖ വ്യവസായി ബി ആർ ഷെട്ടിയാണ് നിർവ്വഹിക്കുന്നത്. എം ടി തന്നെ രചന നിർവ്വഹിക്കുന്ന ചിത്രം പരസ്യ സംവിധായകനായ വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യും. സിനിമാ പ്രേക്ഷകരുടെ ചിരകാല സ്വപ്‍നം യാഥാർഥ്യമാകുന്ന കാര്യം മോഹൻലാൽ തന്നെയാണ് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ പുറത്ത് വിട്ടത്.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാകും രണ്ടാമൂഴമെന്ന് മോഹൻലാൽ പറഞ്ഞു. ഇന്ത്യയിലെ സൂപ്പർ താരങ്ങൾക്ക് പുറമെ ഹോളിവുഡിലെ പ്രഗൽഭരും ചിത്രത്തിൽ അണി നിരക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

1000 കോടി മുതൽ മുടക്കിൽ എം ടി യുടെ രണ്ടാമൂഴം സിനിമയാകുന്നു, മോഹൻലാൽ നായകനാകുന്ന സിനിമയിൽ ഇന്ത്യയിലെ സൂപ്പർ താരങ്ങൾക്ക് പുറമെ ഹോളിവുഡിലേയും പ്രഗൽഭർ അണി നിരക്കും, വ്യവസായി ബി ആർ ഷെട്ടി നിർമ്മിക്കുന്ന ചിത്രം എം ടി യുടെ തന്നെ രചനയിൽ വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യും, വീഡിയോ കാണാം

രണ്ട് ഭാഗങ്ങളായി ഷൂട്ടിംഗ് നടത്താൻ തീരുമാനിച്ച സിനിമയുടെ ആദ്യ ഭാഗം 2018 സെപ്റ്റംബറോടെയാണ് ചിത്രീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 2020 ഓടെ സിനിമ തിയേറ്ററുകളിലെത്തും. മലയാളത്തിന് പുറമെ ഇന്ത്യയിലെ പ്രധാനപ്പെട്ട പല ഭാഷകളിലും സിനിമ പുറത്തിറങ്ങും. 

Credit: Facebook/Mohanlal

Summary: Mohanlal announces MT Vasudevan Nair's Randamoozham going make feature film. Famous business man BR Shetty will produce the cinema and the budget will be around 1000 crores, he added.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script