താനും പ്രണവും സിനിമയില്‍ പെട്ടുപോവുകയായിരുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍

 


കൊച്ചി: (www.kvartha.com 01.01.2019) താനും പ്രണവും സിനിമയില്‍ പെട്ടുപോവുകയായിരുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. 'പ്രണവിന് അഭിനയിക്കാന്‍ അത്ര താത്പര്യമില്ലായിരുന്നു. പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞിരുന്നത്. സാവധാനം സിനിമയിലേക്ക് വരികയാണ്, ഇനി ഇഷ്ടപ്പെട്ടു തുടങ്ങണം.

അതുപോലെ ഞാനും സിനിമയില്‍ പെടുകയായിരുന്നു. ആദ്യമെല്ലാം അഭിനയിക്കാന്‍ എനിക്കും ഇഷ്ടമില്ലായിരുന്നു, പിന്നെ ആ ഒഴുക്കില്‍ പെട്ടുപോയി' എന്ന് മോഹന്‍ലാല്‍ പറഞ്ഞു. 'പ്രണവിന്റെയൊക്കെ തലമുറയ്ക്ക് ഏറെ സാധ്യതകളുണ്ട്. കൂടുതല്‍ യാത്ര ചെയ്യാനൊക്കെ മകന്റെ പ്രായത്തില്‍ ഞാനും ആഗ്രഹിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അതിന് കഴിയാതെ പോയി. പ്രണവിന്റെ യാത്രകള്‍ കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും താരം പറഞ്ഞു.

താനും പ്രണവും സിനിമയില്‍ പെട്ടുപോവുകയായിരുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചരിത്ര സിനിമ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ പ്രണവാണ് ലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. മധു, അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയ പ്രമുഖതാര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mohanlal about Pranav Mohanlal acting life, Kochi, News, Magazine, Cinema, Mohanlal, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia