മോഹൻലാൽ, പ്രിഥ്വിരാജ്, മുരളി ഗോപി ഒന്നിക്കുന്ന ലൂസിഫർ അടുത്ത വർഷം; പ്രണവ് മോഹൻലാൽ നായകനാകുന്ന ജീത്തു ജോസഫ് ചിത്രം ഈ വർഷവും, ആശീർവാദിന്റെ അഞ്ച് വമ്പൻ പ്രോജക്ടുകൾ ഇവയാണ്

 


കൊച്ചി: (www.kvartha.com 02.04.2017) മോഹൻലാൽ നായകനായി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ അടുത്ത വർഷം മെയിൽ ചിത്രീകരണമാരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. കൂടാതെ ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പ്രണവ് ആദ്യമായി നായകനാകുന്ന ചിത്രം ഈ വർഷം തുടങ്ങുമെന്നും അവർ അറിയിച്ചു. മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ എന്നിവർ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മോഹൻലാൽ, പ്രിഥ്വിരാജ്, മുരളി ഗോപി ഒന്നിക്കുന്ന ലൂസിഫർ അടുത്ത വർഷം; പ്രണവ് മോഹൻലാൽ നായകനാകുന്ന ജീത്തു ജോസഫ് ചിത്രം ഈ വർഷവും, ആശീർവാദിന്റെ അഞ്ച് വമ്പൻ പ്രോജക്ടുകൾ ഇവയാണ്

കൂടാതെ ആശിർവാദ് നിർമ്മിക്കുന്ന മറ്റു പ്രോജറ്റുകളെ കുറിച്ചും വാർത്താ സമ്മേളനത്തിൽ പറയുകയുണ്ടായി. അതിൽ പ്രധാനമാണ് കെ ഹരികൃഷ്ണന്റെ രചനയിൽ വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനാകുന്ന ഒറ്റയാൻ. ലാൽജോസ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് രണ്ടാമത്തേത്. രഞ്ജി പണിക്കരുടെ രചനയിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മോഹൻലാൽ സിനിമയും ആശീർവാദിന്റെ പരിഗണനയിലുണ്ട്. ഇതിൽ ഒറ്റയാനും പ്രണവിന്റെ സിനിമയുമൊഴികെ ബാക്കിയെല്ലാം അടുത്ത വർഷമാണ് ചിത്രീകരണം തുടങ്ങുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Mohanla, Prithviraj Murali Gopi team up film Lucifer will start in 2018. Pranav Mohanlal Jeethu Josaph film start shooting this year. Ashirvad announced another three more project including Lal Jose and Shaji Kailas.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia