പുതിയ ലുക്കിൽ മോഹൻലാൽ തേൻകുറുശ്ശിയിൽ, ഒടിയന്റെ വിശേഷങ്ങളുമായി താരത്തിന്റെ വീഡിയോ കാണാം

 


തേൻകുറിശ്ശി: (www.kvartha.com 23.11.2017) മോഹൻലാലിന്റെ പുതിയതായി ഇറങ്ങാൻ പോകുന്ന 'ഒടിയൻ' സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് താരം തേന്‍കുറിശ്ശിയിലെത്തി. പുതിയ സ്ഥലത്തെ കുറിച്ചും കഥയെ കുറിച്ചുമുള്ള വിശേഷങ്ങൾ താരം ഫെയ്‌സ്ബുക്കിൽ പങ്കു വെച്ചു.

‘കാശിയില്‍ നിന്നും തിരിച്ചെത്തിയപ്പോഴാണ് താന്‍ അറിഞ്ഞത് തനിക്കൊപ്പം തന്‍റെ കഥാപാത്രങ്ങള്‍ക്ക് വയസ്സായി കഴിഞ്ഞിരിക്കുന്നുവെന്ന്. പക്ഷേ തേന്‍കുറിശ്ശിക്ക് മാത്രം ചെറുപ്പമാണ്. അന്ന് യാത്ര പറഞ്ഞ് പോയപ്പോള്‍ ഇവിടെ ബാക്കി വച്ച പ്രണയത്തിനും പകയ്ക്കും പ്രതികാരത്തിനുമൊന്നും വയസ്സായിട്ടേയില്ല. എന്നിങ്ങനെയാണ് വീഡിയോയിലൂടെ മോഹന്‍ലാല്‍ പറയുന്നത്.

പുതിയ ലുക്കിൽ മോഹൻലാൽ തേൻകുറുശ്ശിയിൽ, ഒടിയന്റെ വിശേഷങ്ങളുമായി താരത്തിന്റെ വീഡിയോ കാണാം

നിങ്ങളെപ്പോലെ എനിക്കും ഏറ്റവും പ്രതീക്ഷ നല്‍കുന്ന ഒരു കഥാപാത്രമാണ് മാണിക്യനെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഒടിയൻ വി എ ശ്രീകുമാർ മേനോനാണ് സംവിധാനം ചെയ്യുന്നത്. ഹരി കൃഷ്ണൻ രചനയും ഷാജി കുമാർ ക്യാമറയും കൈകാര്യം ചെയ്യുന്ന ഒടിയന് സംഗീതം നൽകുന്നത് ജയചന്ദ്രനാണ്.

നേരത്തെ ഫുൾ ഷേവ് ചെയ്ത് തടി കുറഞ്ഞ് ഒരു ചെറുപ്പക്കാരന്റെ ലുക്കിലുള്ള മോഹൻലാൽ പ്രത്യക്ഷപ്പെടുന്ന  ഒടിയന്റെ മോഷൻ പോസ്റ്റർ ഹിറ്റായിരുന്നു.




Summary: Mohanlal odiyan set reached at Thenkurishi for further shooting. Actor informed in his Facebook regarding that. He posted video shows that the character and he got aged but Thenkurisshi still young.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia