ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍, സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ എന്‍ സി ബി പിടിച്ചെടുത്തു

 


ന്യൂഡെല്‍ഹി: (www.kvartha.com 27.09.2020) ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍, സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) പിടിച്ചെടുത്തു. സുശാന്തിന്റെ ടാലന്റ് മാനേജര്‍ ജയ ഷാ, ഫാഷന്‍ ഡിസൈനര്‍ സിമോണി ഘംബാട്ട എന്നിവരുടെ മൊബൈല്‍ ഫോണുകളും പിടിച്ചെടുക്കുകയും ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.

ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞദിവസം എന്‍സിബി വിളിപ്പിച്ചിരുന്നു. നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെ തുടര്‍ന്നുണ്ടായ കേസാണ് മയക്കുമരുന്നുകേസിലേക്ക് എത്തിയത്. കാമുകി റിയ ചക്രബര്‍ത്തിയുടെ വാട്‌സ് ആപ്പ് ചാറ്റുകളില്‍ നിന്നാണ് ലഹരി ഉപയോഗത്തെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. തുടര്‍ന്ന് റിയയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ ബോളിവുഡിലെ മുന്‍നിര നടിമാരിലേക്കും മയക്കുമരുന്ന് അന്വേഷണം നീളുകയും ചെയ്തു.

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍, സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ എന്‍ സി ബി പിടിച്ചെടുത്തു

മുംബൈയിലെ എന്‍സിബിയുടെ ഓഫിസില്‍ വച്ചായിരുന്നു കഴിഞ്ഞദിവസം താരങ്ങളെ ചോദ്യം ചെയ്തത്. അഞ്ച് ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘം രണ്ട് റൗണ്ടുകളായി അഞ്ചു മണിക്കൂറോളമാണു ദീപികയെ ചോദ്യം ചെയ്തത്. ദീപികയുടെ വാട്‌സാപ് ചാറ്റില്‍ ഉള്‍പ്പെട്ട മാനേജര്‍ കരിഷ്മ പ്രകാശിനൊപ്പമിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. സാറയെയും ശ്രദ്ധയെയും ചോദ്യം ചെയ്തത് നാലു മണിക്കൂറോളം. ലഹരി മരുന്ന് ആവശ്യപ്പെട്ട് 2017ല്‍ ദീപിക നടത്തിയ വാട്‌സാപ് ചാറ്റുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് അവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

എന്നാല്‍ ലഹരി ഇടപാടുമായി ബന്ധപ്പെട്ട വാട്‌സാപ് ചാറ്റുകള്‍ തന്റേതാണെന്നു നടി ദീപിക പദുകോണ്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് സൂചന. വാട്‌സാപ് നമ്പരും തന്റെ തന്നെയാണെന്നു സ്ഥിരീകരിച്ച അവര്‍, ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും മൊഴി നല്‍കി.

Keywords:  Mobile Phones Of Deepika Padukone, Sara Ali Khan, Others Seized In Drugs Case, New Delhi,News,Mobile Phone,Seized,Bollywood,Actress,Cinema,National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia