Video Song | ബോളിവുഡില്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ നായികയായി രശ്മിക മന്ദാന; മിഷന്‍ മജ്‌നു ചിത്രത്തിലെ മനോഹര പ്രണയഗാനം പുറത്തെത്തി
Dec 26, 2022, 17:00 IST
മുംബൈ: (www.kvartha.com) സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ 'മിഷന്‍ മജ്‌നു' എന്ന ചിത്രത്തിലെ മനോഹര പ്രണയഗാനം പുറത്തുവിട്ടു. രശ്മിക മന്ദാനയെ നായികയാക്കി ശന്തനു ബാഗ്ചി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ 'റബ്ബ ജണ്ഡ' എന്നാരംഭിക്കുന്ന മെലഡി ഗാനമാണ് പുറത്തെത്തിയത്. ശബീര്‍ അഹമ്മദ് ആണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. തനിഷ്‌ക് ബാഗ്ചി സംഗീതം പകര്‍ന്ന ഗാനം ജുബിന്‍ നൗടിയാല്‍ ആണ് ആലപിച്ചിരിക്കുന്നത്.
ബോളിവുഡിലെ അരങ്ങേറ്റ ചിത്രമായിരുന്ന 'ഗുഡ്‌ബൈ'ക്ക് ശേഷം രശ്മിക അഭിനയിച്ച ഹിന്ദി ചിത്രമാണ് മിഷന്‍ മജ്‌നു. സ്‌പൈ ത്രിലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പര്‍മീത് സേഥി, ശരിബ് ഹാശ്മി, മിര്‍ സര്‍വാര്‍, സക്കീര്‍ ഹുസൈന്‍, കുമുദ് മിശ്ര, അര്‍ജന്‍ ബജ്‌വ, രജിത് കപൂര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
തിയേറ്ററുകളില്‍ റിലീസ് പ്രഖ്യാപിച്ചിട്ട് പലകുറി മാറ്റിവെയ്ക്കപ്പെട്ട ചിത്രമാണിത്. ഈ വര്‍ഷം മെയ് 13 ന് എത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീട് ജൂണ്‍ 10 ലേക്ക് മാറ്റിവച്ചു. പുതിയ തീയതി പ്രഖ്യാപിക്കാതെ പിന്നെയും റിലീസ് നീട്ടി. ഏറ്റവുമൊടുവില്‍ തിയേറ്റര്‍ റിലീസ് ഒഴിവാക്കി ഡയറക്റ്റ് ഒടിടി റിലീസ് ആയി ചിത്രം എത്തുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്ന പ്രഖ്യാപനം. പ്രമുഖ പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ലിക്‌സിലൂടെ 2023 ജനുവരി 20 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
Keywords: News,National,India,Mumbai,Entertainment,Bollywood,Cinema,Song,Top-Headlines, Mission Majnu Song Rabba Janda: Sidharth Malhotra And Rashmika Mandanna Weave A Tale Of Love
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.