SWISS-TOWER 24/07/2023

Arrested | 'പത്താന്‍' പ്രദര്‍ശനത്തിനിടെ സ്‌ക്രീന്‍ കുത്തിക്കീറി പ്രതിഷേധം; യുവാക്കള്‍ അറസ്റ്റില്‍

 


ADVERTISEMENT


പട്‌ന: (www.kvartha.com) 'പത്താന്‍' പ്രദര്‍ശനത്തിനിടെ സ്‌ക്രീന്‍ കുത്തിക്കീറിയെന്ന സംഭവത്തില്‍ യുവാക്കളെ പൊലീസ്  അറസ്റ്റ് ചെയ്തു. ബീഹാറിലെ ബേടിയ ജില്ലയിലാണ് സംഭവം. ഇവിടുത്തെ ലാല്‍ ടാകീസില്‍ ചൊവ്വാഴ്ച രാത്രി 6 മണിക്കുള്ള ഫസ്റ്റ് ഷോയ്ക്കിടെ ആണ് പ്രശ്‌നമുണ്ടായതെന്ന് ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തു.
Aster mims 04/11/2022

നാല് യുവാക്കള്‍ ഒരുമിച്ചാണ് ചിത്രം കാണാനെത്തിയത്. പ്രദര്‍ശനം തുടരുന്നതിനിടെ ഇവരിലൊരാള്‍ സ്‌ക്രീനിന് അടുത്തേക്ക് പോവുകയും കത്തിയെടുത്ത് സ്‌ക്രീന്‍ കുത്തിക്കീറുകയും ചെയ്തുവെന്നും ശേഷം ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും കാണികള്‍ പറഞ്ഞു.

Arrested | 'പത്താന്‍' പ്രദര്‍ശനത്തിനിടെ സ്‌ക്രീന്‍ കുത്തിക്കീറി പ്രതിഷേധം; യുവാക്കള്‍ അറസ്റ്റില്‍


പ്രതിയുടെ കൂട്ടുകാരെ തിയേറ്ററിന് അകത്തുണ്ടായിരുന്നവര്‍ വളഞ്ഞുവയ്ക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. രണ്ട് സുഹൃത്തുക്കളെയാണ് അറസ്റ്റ് ചെയ്തത്. ഒരാള്‍ പ്രതിയ്ക്ക് ഒപ്പം തന്നെ രക്ഷപ്പെട്ടിരുന്നു. പിന്നാലെ തിയേറ്ററില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവെന്ന് പൊലീസ് പറഞ്ഞു. 

പത്താന്റെ ആദ്യഗാനത്തിന്റെ റിലീസ് മുതലാണ് വിവാദങ്ങളും പ്രശ്‌നങ്ങളും ആരംഭിച്ചത്. ഒരിടവേളയ്ക്ക് ശേഷം ഹിന്ദി സിനിമാ വ്യവസായത്തെ തിരിച്ചുപിടിച്ച ശാരൂഖ് ഖാന്‍ ചിത്രം ആയിരം കോടി കളക്ഷനിലേക്ക് കുതിക്കുകയാണ്. ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളില്‍ മിന്നും പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് പത്താന്‍. ദീപിക പദുകോണ്‍ നായികയായ ചിത്രത്തില്‍ ജോണ്‍ എബ്രഹാം പ്രതിനായക വേഷത്തില്‍ എത്തിയിരുന്നു.

Keywords:  News,National,India,Bihar,Patna,Protest,Theater,Cinema,Entertainment,Sharukh Khan,Top-Headlines,Latest-News,Accused,Arrest,Police, Miscreant tears screen of cinema hall to protest 'Pathaan' in Bihar's Bettiah
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia